കുറെ നാളുകൾ ആയി നിങ്ങളുടെ ഇടയിൽ നിന്നും മാറി നിൽക്കുന്നത് നല്ലതൊന്നും പറയാൻ ഇല്ലായിരുന്നതുകൊണ്ടാണ് ; പുതിയ വിശേഷം പങ്കു വച്ച് ഉമാ നായർ

61

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഉമാ നായർ. വാനമ്പാടിയിലെ നിർമ്മല എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു നടി. വാനമ്പാടിക്ക് ശേഷം ഇന്ദുലേഖ എന്ന സീരിയലിൽ കളപ്പുരക്കൽ ഗൗരിലക്ഷ്മി എന്ന ശക്തമായ കഥാപാത്രമായും ഉമാ എത്തിയിരുന്നു.

ഇന്ദുലേഖയെ കൂടാതെ , രാക്കുയിൽ എന്ന സീരിയലിലും, പൂക്കാലം വരവായി പരമ്പരയിലും ഒരു മുഖ്യ കഥാപാത്രമായി ഉമാ എത്തിയിട്ടും ഉണ്ട്. ഇടക്ക് കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തു താൻ നേരിട്ട സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങളെപ്പറ്റി ഈയിടെ ഉമ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ സന്തോഷത്തെക്കുറിച്ചുകൂടി പറഞ്ഞെത്തിയിരിക്കുകയാണ് മിനി സ്‌ക്രീനിന്റെ സ്വന്തം ഉമ.

Advertisement

എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഉമ സന്തോഷത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.. കുറച്ചു നാളുകളായി നിങ്ങളുടെ ഇടയിൽ നിന്നും മാറി നിൽക്കുന്നു. നല്ലതൊന്നും പറയാൻ ഇല്ലായിരുന്നതുകൊണ്ടാണ് മാറി നിന്നത് എന്നും ഉമ പോസ്റ്റിലൂടെ പറയുന്നുണ്ട്.

‘എല്ലാവർക്കും സുഖം എന്ന് കരുതുന്നു.. കുറെ നാളുകൾ ആയി നിങ്ങളുടെ ഇടയിൽ നിന്നും മാറി നിൽക്കുന്നു നല്ലതൊന്നും പറയാൻ ഇല്ലായിരുന്നതുകൊണ്ടാണേ….. വീണ്ടും കളിവീട് എന്ന പരമ്പരയുമായി സൂര്യ ടി വി യിലേക്ക്… അപ്പോൾ തുടങ്ങാം അല്ലെ… വരില്ലേ കാണാൻ, എന്ന് പറഞ്ഞുകൊണ്ടാണ് സീരിയലിൽ തന്റെ ഒപ്പം അഭിനയിക്കുന്നവരുടെ ചിത്രം കൂടി ഉമാ പങ്കുവച്ചത്.

കസ്തൂരിമാൻ ഫെയിം റെബേക്ക സന്തോഷ്. നീലക്കുയിൽ താരം നിതിൻ ജെക്ക് ജോസഫ്. ശ്രീലത നമ്പൂതിരി, ടോണി, കൃഷ്ണ പ്രഭ, വിജയലക്ഷ്മി, തുടങ്ങിയവരും പരമ്പരയിൽ എത്തുന്നുണ്ട് എന്നാണ് സൂചന. സൂര്യ ടിവിയിൽ ആകും പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.

യഥാർത്ഥ പേരിനേക്കാൾ സീരിയലുകളിലെ കഥാപാത്രങ്ങളുടെ പേരിൽ ആണ് ഉമാ നായരെ പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാവുക. അത്രത്തോളം ഭംഗിയായി തന്നെയാണ് ഏറ്റെടുക്കുന്ന ഓരോ കഥാപാത്രങ്ങളെയും ഉമാ നായർ അവതരിപ്പിക്കാറുള്ളത്.

അഭിനയത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഉമ സജീവമാണ്. ഒട്ടുമിക്ക എല്ലാ വിശേഷങ്ങളും ഉമ പങ്കിടാറുണ്ട്. സീരിയലിലെ സൗഹൃദങ്ങളെ പറ്റിയും, കുടുംബത്തിലെ സന്തോഷത്തെക്കുറിച്ചെല്ലാം പറഞ്ഞ് ഉമ നായർ എത്താറുണ്ട്.

 

Advertisement