ഭ്രമയുഗം രണ്ടാം ഭാഗം ഉണ്ടോ? ; ചോദ്യത്തിന് മറുപടി നല്‍കി രാഹുല്‍ സദാശിവന്‍

70

മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗം പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതില്‍ സംശയമില്ല. ഈ ചിത്രം തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവും വരുന്നുണ്ട്. ഇതിന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് . 

ഒറ്റച്ചിത്രം ആയിട്ടാണ് ഭ്രമയുഗം എഴുതിയിരിക്കുന്നതെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. തുടര്‍ച്ചയുണ്ടാകുമെന്ന് വേണമെങ്കില്‍ വ്യഖ്യാനിക്കാമെന്നേയുള്ളൂ. എന്റെ മുഴുവന്‍ എനര്‍ജിയും ആ സിനിമയ്ക്ക് വേണ്ടിയുള്ളത് നല്‍കിയിരിക്കുകയാണ്. വരാം ഇല്ലാതിരിക്കാം എന്നേ നിലവില്‍ പറയാനാകൂ എന്നും അഭിമുഖത്തില്‍ അവതാരകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് രാഹുല്‍ സദാശിവന്‍ മറുപടി നല്‍കി.

Advertisements

അതേസമയം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ് ലിസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പതിവ് പോലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ മികച്ച് നില്‍ക്കുമ്പോള്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് എന്നിവരുടെ അഭിനയത്തിനും അഭിനന്ദനങ്ങള്‍ ഏറെയാണ്.

Advertisement