നമ്മള്‍ പ്രതീക്ഷിച്ചതിനപ്പുറം അതിലുണ്ട് , കാണുമ്പോള്‍ മനസിലാകും; ഇന്ദ്രജിത്ത്

28

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. മാര്‍ച്ച് 28ന് സിനിമ റിലീസ് ചെയ്യുക. ഈ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ശരീരഭാരം കുറച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ ഫോട്ടോ കണ്ടപ്പോള്‍ ആരാധകര്‍ക്ക് പോലും സങ്കടം തോന്നി.

Advertisements

ഇപ്പോഴിതാ ഫോട്ടോയില്‍ കണ്ടതിനപ്പുറം ക്ഷീണിച്ച പൃഥ്വിരാജിനെ ചിത്രത്തില്‍ കാണാന്‍ സാധിക്കും എന്ന് നടനും പൃഥ്വിരാജിന്റെ ഏട്ടനുമായ ഇന്ദ്രജിത്ത് പറഞ്ഞു.

നമ്മള്‍ പ്രതീക്ഷിച്ചതിനപ്പുറം അതിലുണ്ടാകും. പൃഥ്വി വലിയ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. സമര്‍പ്പണം നടത്തിയിട്ടുണ്ട്. ഷൂട്ട് ചെയ്യുന്ന സമയത്തെ പൃഥ്വിയുടെ ഫോട്ടോയാരും കണ്ടിട്ടില്ല. നേരത്തെ പൃഥ്വിയുടെ മെലിഞ്ഞ ഒരു ഫോട്ടോ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അത് അല്ല. അതിലും ക്ഷീണിച്ച അവസ്ഥ ഉണ്ടായിരുന്നു സിനിമയില്‍. കാണുമ്പോള്‍ മനസിലാകും.

നമ്മളൊക്കെ വായിച്ചിട്ടുള്ള പുസ്തകമാണ് ആടുജീവിതം. ആ പുസ്തകം വായിച്ചുള്ള വിഷ്വല്‍ വളരെ പെയ്‌നും ഹേര്‍ട്ടുമൊക്കെയാണ് എനിക്ക്. സിനിമയിലേക്ക് അത് പ്രതിഫലിക്കുമ്പോള്‍ ബ്ലസ്സിയെന്ന സംവിധായകന്‍ അത് കൈകാര്യം ചെയ്യുമ്പോള്‍ മികച്ച സാങ്കേതിക പ്രവര്ത്തകര്‍ എ ആര്‍ റഹ്‌മാനും റസൂല്‍ പൂക്കുട്ടിയുമൊക്കെ വരുമ്പോള്‍ സിനിമയുടെ ക്വാളിറ്റി മികച്ചതാകും. വിഷ്വല്‍ കുറച്ച് ഞാന്‍ കണ്ടു ഇന്ദ്രജിത്ത് പറഞ്ഞു.

 

 

 

Advertisement