മാട്രിമോണിയല്‍ വഴിയുള്ള പക്ക അറേഞ്ച്ഡ് മാര്യേജ്; പെണ്ണ് കണ്ട് രണ്ടു വീട്ടുകാരാണ് ഉറപ്പിച്ചത് എല്ലാം; സഞ്ജുവും ലക്ഷ്മിയും പറയുന്നു

401

ടിക് ടോകിലൂടെ തുടങ്ങി ഇപ്പോള്‍ യൂട്യൂബ് വ്‌ലോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവരുന്ന താരദമ്പതികളാണ് സഞ്ജുവും ലക്ഷ്മിയും. നിരവധി മികച്ച വെബ് സീരീസുകളുമായാണ് ഇവര് ഹൃദയം കീഴടക്കുന്നത്.

നിരവധി സൂപ്പര്‍ഹിറ്റ് ടിക് ടോക് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറിയവരാണ് സഞ്ജുവും ലക്ഷ്മിയും. ടിക്ടോക്കിലൂടെ ആരംഭിച്ച് ഫേസ്ബുക്കിലും യുട്യൂബിലും ഇപ്പോള്‍ തിളങ്ങുകയാണ് സഞ്ജുവും ലക്ഷ്മിയും.

Advertisements

ടിക് ടോക് വീഡിയോകള്‍ക്ക് പിന്നാലെ നിരവധി മിനിസ്‌ക്രീന്‍ പരിപാടികളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ യുട്യൂബിലും തിളങ്ങുകയാണ് ഇവര്‍. ഇവരുടെ വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. സഞ്ജുവിന്റെ സഹോദരി ഡോ. എം മഞ്ജുവും അമ്മ പത്മിനിയുമെല്ലാം വിഡിയോകളിലൂടെ താരങ്ങള്‍ ആയവര്‍ ആണ്.

ALSO READ- സിനിമയില്‍ ഒരേ വേഷം തന്നെ ആവര്‍ത്തിച്ച് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍; ശരീരം മാറ്റി വെച്ച് അഭിനയിക്കാനാവില്ലെന്നും താരം

യുട്യൂബില്‍ 5 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഫേസ്ബുക്കില്‍ 8 ലക്ഷത്തിലധികം ഫോളോവേഴ്‌സുമാണ് ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും സ്വന്തമാക്കിയത്. ബിടെക് പൂര്‍ത്തിയാക്കിയയാളാണ് സഞ്ജു. ഭാര്യ ലക്ഷ്മി എംഎ ഇംഗ്ലീഷ് പൂര്‍ത്തിയാക്കി. നെറ്റ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോള്‍ കൊല്ലം ഭാഷയിലെ ഡയലോഗ് തയ്യാറാക്കാനായി സിനിമ അണിയറ പ്രവര്‍ത്തകര്‍ സഞ്ജുവിനെയും ലക്ഷ്മിയെയും തേടി എത്താറുണ്ട്. തെക്കന്‍ തല്ല് കേസില്‍ അഭിനയിക്കാനും ഇവര്‍ക്കായി. ഇപ്പോള്‍ ഇതാ സഞ്ജു ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുവന്നത്. കുട്ടിക്കാലം മുതലേയുള്ള തന്റെ സ്വപ്നമാണ് സിനിമ.

അവസരം തേടി കുറേ നടന്നു. അഭിനയമാണ് താല്‍പര്യമെങ്കിലും അതിനൊപ്പം ചെറിയ തോതില്‍ തിരക്കഥ എഴുത്തുമുണ്ടായിരുന്നു എന്നും അഭിമുഖത്തില്‍ സഞ്ജു പറയുന്നു. തന്റെ അഭിനയ മോഹങ്ങള്‍ക്ക് ഒപ്പം ലക്ഷ്മി പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയായിരുന്നു. ആദ്യ ലോക്ക് ഡൗണ്‍ കാലത്താണ് തങ്ങള്‍ ടിക്ക് ടോക്ക് ചെയ്യാന്‍ തുടങ്ങിയത്.

ALSO READ- അങ്ങനെ നോക്കുമ്പോള്‍ മനസിലാകും; ഐശ്വര്യ ലക്ഷ്മി പ്രണയത്തിലെന്ന് വെളിപ്പെടുത്തി വിഷ്ണു വിശാല്‍

ആദ്യമാദ്യം ലക്ഷ്മിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു എങ്കിലും തന്റെ ആഗ്രഹത്തിന് അവളും ഒപ്പം നില്‍ക്കുകയായിരുന്നു. വിഡിയോസ് ചെയ്തു തുടങ്ങുമ്പോള്‍ ലക്ഷ്മി 4 മാസം ഗര്‍ഭിണി ആയായിരുന്നു. ആദ്യമൊക്കെ ലക്ഷ്മിയുടെ പെര്‍ഫോമന്‍സ് കണ്ട് ശരിക്കും ഞെട്ടിയെന്നാണ് സഞ്ജു പറയുന്നത്.

നിലവില്‍ സഞ്ജു ഒരു പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ ആണ്. തല്‍ക്കാലം ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. യൂട്യൂബില്‍ നിന്നും വരുമാനം കിട്ടിത്തുടങ്ങി എന്നതുകൊണ്ട് ഒരു ആഡംബര ജീവിതം ചെയ്യുന്നവര്‍ അല്ലെന്ന് പറയുകയാണ് ലക്ഷമി. നമ്മള്‍ മുന്‍പേ എങ്ങനെയാണോ ജീവിക്കുന്നത് അതേ രീതിയില്‍ തന്നെയാണ് ജീവിക്കുന്നത്, ഈ വരുമാനം കൊണ്ട് വാങ്ങിച്ചത് ഷൂട്ടിങ്ങിനുള്ള കുറച്ച് സാധനങ്ങള്‍ മാത്രമാണ്. മാട്രിമോണിയല്‍ വഴിയുള്ള പക്ക അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഞങ്ങളുടേത്. പെണ്ണ് കണ്ട് രണ്ടു വീട്ടുകാരും പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു പക്ഷേ ഞങ്ങള്‍ ഒരേ പ്രായമാണെന്ന് സഞ്ജുവും ലക്ഷ്മിയും പറയുന്നു.

്‌തേസമം, ലക്ഷ്മിയുടെ അഭിനയം കണ്ട് താന്‍ ഞെട്ടിയെന്നാണ് സഞ്ജു പറയുന്നത്.
കക്ഷി ഇത്ര പ്രതിഭയാണെന്ന് അറിഞ്ഞില്ല. മാത്രമല്ല ആദ്യ കാലത്തൊക്കെ വിഡിയോയ്ക്ക് കണ്ടന്റുകള്‍ തയാറാക്കിയിരുന്നത് താന്‍ ആണെങ്കില്‍ ഇപ്പോള്‍ വരുന്നവയില്‍ 70 ശതമാനവും ലക്ഷ്മിയുടെ ആശയങ്ങളാണെന്നും റിഹേഴ്‌സലില്ലാതെയാണ് ഷൂട്ട് എന്നും അദ്ദേഹം പറയുന്നു. കൂടാതെ ലക്ഷ്മി കാരണമാണ് കൂടുതലും റീച്ച് കിട്ടിത്തുടങ്ങിയതെന്നും ഇരുവരും പറയുന്നു.

ഇപ്പോള്‍ സ്വന്തമായി സഞ്ജു ലക്ഷ്മി എന്ന യൂട്യൂബ് ചാനലും ഇവര്‍ക്ക് ഉണ്ട്. ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ വരെ എത്തി നില്‍ക്കുകയാണ് ഇവരുടെ പ്രയാണം. സിനിമയിലും ഇപ്പോള്‍ ഇവര്‍ക്ക് അവസരങ്ങള്‍ നിരവധിയാണ്. ഒരു തെക്കന്‍ തല്ല്‌കേസ് എന്ന ചിത്രത്തിലൂടെ ലക്ഷ്മിയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോള്‍ ഇവരുടെ ജീവിതത്തെക്കുറിച്ച് പറയുകയാണ് ഇവര്‍. നമ്മള്‍ സംസാരിക്കുമ്പോള്‍ കിട്ടുന്ന ചെറിയ ഒരു സ്പാര്‍ക്കില്‍ നിന്നാണ് പലപ്പോഴും ചില കണ്ടെന്റുകള്‍ ലഭിക്കാറുള്ളത്. സ്‌ക്രിപ്റ്റ് ഒന്നുമില്ലാതെയാണ് എപ്പോഴും വീഡിയോകള്‍ ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും ഇംപ്രൂവ് ചെയ്യാറുണ്ട്.

Advertisement