ചതുരത്തിലേക്ക് വിളിച്ചതിന് ശേഷമാണ് സ്വാസിക സീരിയല്‍ നടിയാണെന്ന് അറിഞ്ഞത്, ശരിക്കും ഞെട്ടിപ്പോയി, സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു

911

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങി വലിയ വിജയവും പ്രശംസയും നേടിയെടുത്ത സിനിമ ആയിരുന്നു ചതുരം. പ്രമുഖ സിനിമാ സീരിയല്‍ നിടായായ സ്വാസിക ആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Advertisements

അലന്‍സിയര്‍, റോഷന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു. അതീവ ഗ്ലാമറസ്സ് വേഷത്തില്‍ ആയിരുന്നു സ്വാസിക ഈ ചിത്രത്തില്‍ എത്തിയത്. സ്വാസികയും റോഷനനും, സ്വാസികയും അലന്‍സിയറും ആയി ഒക്കെയുള്ള ഹോട്ട് രംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു.

Also Read: ഇടക്കിടെ കതകില്‍ മുട്ടി ഓടി, ആ പെണ്‍കുട്ടിയെ ഒന്നും ചെയ്യാന്‍ അയാളെ സമ്മതിച്ചില്ല, ഏഴു മണിക്കൂറോളം ഞാന്‍ അവരെ ശല്യം ചെയ്തു, തുറന്നുപറഞ്ഞ് ശ്വേത മേനോന്‍

ഇപ്പോഴിതാ ചിത്രത്തിന്റെ ഓടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ സ്വാസികയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍. ചതുരത്തിലെ സ്വാസികയുടെ പെര്‍ഫോമന്‍സിന് മികച്ച പ്രതികരണമാണ് സിനിമ കമ്ട പ്രേക്ഷകരില്‍ നിന്നും ലഭിച്ചതെന്ന് സ്വാസിക പറയുന്നു.

ഒരു സീരിയല്‍ താരമാണ് സ്വാസികയെന്ന് തനിക്ക് അറിയില്ലായിരുന്നു. സ്വാസികയ്ക്ക് അവാര്‍ഡ് കിട്ടിയ സമയത്താണ് താന്‍ സ്വാസികയെ ചതുരത്തിലേക്ക് വിളിക്കുന്നതെന്നും സീരിയല്‍ താരമാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയി എന്നും തനിക്ക് മാത്രമായിരുന്നു ഇക്കാര്യം അറിയാതിരുന്നതെന്നും ബാക്കി എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

Also Read: തങ്കച്ചൻ ചേട്ടനെ കല്യാണം കഴിക്കുന്നത് ഞാനല്ല; അച്ഛനോടും അമ്മയോടും അക്കാര്യം ചോദിക്കുമ്പോൾ അവർക്കും ടെൻഷനാണ്; മനസ് തുറന്ന് അനു മോൾ

സ്വാസികയുടെ ചിത്രത്തിന്റെ ക്ലിപ്പിങ് ഒക്കെ കണ്ടിരുന്നു. യങും വളരെ ഭംഗിയും ഉള്ള പെണ്‍കുട്ടിയായിരുന്നു സ്വാസിക. ഷോര്‍ട്ട് ഫിലുമുകളും താന്‍ കണ്ടിരുന്നുവെന്നും അങ്ങനെയാണ് സ്വാസികയെ കോണ്‍ടാക്ട് ചെയ്യുന്നതെന്നും അങ്ങനെ സ്വാസിക ഓകെ പറഞ്ഞുവെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

Advertisement