എന്റെ സിനിമാജീവിതത്തിലെ തന്നെ വലിയ പരാജയം, മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ആ സിനിമ തെറ്റായിപ്പോയി, തുറന്നുപറഞ്ഞ് സിദ്ധിഖ്

34676

ഒത്തിരി ഹിറ്റ് മലയാള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ധിഖ്. മലയാള സിനിമയില്‍ ഒരു കാലത്ത് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് ഹരമായിരുന്നു. ഇന്നും നല്ല സിനിമകള്‍ ഒരുക്കി സിനിമാരംഗത്ത് സജീവമായി തന്നെ തുടരുകയാണ് സിദ്ധിഖ്.

Advertisements

ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് സിദ്ധിഖ്. താന്‍ ചെയ്ത ചിത്രങ്ങളില്‍ വെച്ച് ഏറ്റവും പരാജയമായ സിനിമയെ കുറിച്ചും സിദ്ധിക്ക് പറയുന്നുണ്ട്. ബിഗ് ബ്രദര്‍ എന്ന സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം വളരെ പരാജയമായിരുന്നു.

Also Read: ചതുരത്തിലേക്ക് വിളിച്ചതിന് ശേഷമാണ് സ്വാസിക സീരിയല്‍ നടിയാണെന്ന് അറിഞ്ഞത്, ശരിക്കും ഞെട്ടിപ്പോയി, സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു

മോഹന്‍ലാല്‍ നായകനായ ചിത്രം 2020ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. ഈ ചിത്രം മലയാളത്തില്‍ വന്‍ പരാജയമായിരുന്നുവെങ്കിലും ഹിന്ദി വേര്‍ഷന് നല്ല അഭിപ്രായമാണ് ലഭിച്ചതെന്നും അപ്പോഴാണ് തനിക്ക് ഈ ചിത്രം പരാജയപ്പെടാനുള്ള കാരണം മനസ്സിലായതെന്നും സിദ്ധിഖ് പറയുന്നു.

ഈ ചിത്രത്തിന്റേത് വളരെ പുതുമയുള്ള കഥയായിരുന്നു, മോഹന്‍ലാലിനും ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ കഥ കേരളത്തിലാണ് നടക്കുന്നതെന്നായിരുന്നു മലയാളി പ്രേക്ഷകര്‍ കരുതിയിരുന്നതെന്നും എന്നാല്‍ ബാംഗ്ലൂരില്‍ നടക്കുന്ന കഥയാണിതെന്നും സിദ്ധിഖ് പറഞ്ഞു.

Also Read: എല്ലാം വിധി, സിനിമയില്‍ സ്റ്റാറായിരുന്നുവെങ്കില്‍ എന്റെ ജീവിതം വേറെയായിരിക്കുമായിരുന്നു, ഇപ്പോള്‍ സന്തോഷവതി, നടി സുചിത്ര പറയുന്നു

കേരളത്തിന് പുറത്ത് നടക്കുന്ന കഥയാണിതെന്ന് ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാതെയായി. കേരളത്തിലായിരുന്നു ഇതിന്റെ ഷൂട്ടെന്നും കര്‍ണാടകയില്‍ നടക്കുന്ന കഥയാണെന്ന് വിശ്വസിക്കാന്‍ തോന്നിയില്ലെന്നും ഒരു അവിശ്വസനീയത ചിത്രത്തില്‍ വന്നുവെന്നും അതാണ് പരാജയത്തിന് കാരണമെന്നും തന്റെ സിനിമാജീവിതത്തില്‍ തന്നെ വലിയ പരാജയമായിരുന്നുവെന്നും സിദ്ധിഖ് പറഞ്ഞു.

Advertisement