ഇടക്കിടെ കതകില്‍ മുട്ടി ഓടി, ആ പെണ്‍കുട്ടിയെ ഒന്നും ചെയ്യാന്‍ അയാളെ സമ്മതിച്ചില്ല, ഏഴു മണിക്കൂറോളം ഞാന്‍ അവരെ ശല്യം ചെയ്തു, തുറന്നുപറഞ്ഞ് ശ്വേത മേനോന്‍

980

അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ എത്തി പിന്നീട് ബോളിവുഡ് അടക്കമുള്ള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേതാ മേനോന്‍. സിനമയിലെത്തി 30 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും നായികയായും സഹനടിയായും എല്ലാം തിളങ്ങുകയാണ് താരം.

Advertisements

സിനിമകള്‍ക്ക് പുറമേ മിനി സ്‌ക്രീനിലും സജീവമാണ് താരം. ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷേയായ ബിഗ്ബോസ് മലയാളം പതിപ്പിലും ശ്വേതാ മേനോന്‍ എത്തിയിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണിലാണ് ശ്വേത മത്സരാര്‍ത്ഥിയായി എത്തിത്.

Also Read: എല്ലാം വിധി, സിനിമയില്‍ സ്റ്റാറായിരുന്നുവെങ്കില്‍ എന്റെ ജീവിതം വേറെയായിരിക്കുമായിരുന്നു, ഇപ്പോള്‍ സന്തോഷവതി, നടി സുചിത്ര പറയുന്നു

പള്ളിമണി എന്ന ചിത്രമായിരുന്നു താരത്തിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ചെയ്ത ഒരു കുസൃതിയെ കുറിച്ചായിരുന്നു താരം സംസാരിച്ചത്.

ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി അമേരിക്കയിലേക്ക് പോയിരുന്നു. അപ്പോള്‍ ഒരാളുടെ മുറിയിലേക്ക് ഒരു പെണ്‍കുട്ടി പോകുന്നത് കണ്ടുവെന്നും അപ്പോള്‍ താന്‍ അവരുടെ മുറിയുടെ കതകില്‍ ഇടക്കിടക്ക് പോയി തട്ടി ഓടിയുണ്ടെന്നും ഏഴുമണിക്കൂറോളം അവരെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ശ്വേത പറയുന്നു.

Also Read: ആർക്കോ വേണ്ടി കാട്ടിക്കൂട്ടിയത് പോലെ; ഭക്തിയോടെ ചെയ്യേണ്ടതായിരുന്നു, പക്ഷേ മോഡേൺ കുക്കറി ഷോ പോലെയായി; അനുശ്രീയെ വിമർശിച്ച് ആരാധകർ

അതില്‍ തനിക്ക് ഒത്തിരി സന്തോഷം തോന്നിയിട്ടുണ്ട്. ഡോറില്‍ മുട്ടുന്ന ശബ്ദം കേട്ടിട്ട് ആദ്യം അയാള്‍ ഡ്രസ്സൊക്കെ ധരിച്ചായിരുന്നു പുറത്തേക്ക് വന്നിരുന്നതെന്നും വീണ്ടും കതകില്‍ മുട്ടിയപ്പോള്‍ അയാള്‍ ടവ്വലിലും പിന്നെ ബാത്ത് ടവ്വലിലുമായിരുന്നു വന്നതെന്നും ഇക്കാര്യംസിനിമയുടെ ഡയറക്ടര്ക്കും സുനില്‍ ഷെട്ടിക്കും അറിയാമായിരുന്നുവെന്നും ശ്വേത പറയുന്നു.

Advertisement