ആരുടെ തോളും ചാരിയാണ് സോനാക്ഷി സിൻഹ നിൽക്കുന്നത് ; നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ? : ചർച്ചയായി എൻറെ ബിഗ് ഡേ എന്ന ക്യാപ്ഷനോടെ താരം പങ്കു വച്ച പോസ്റ്റ്

104

ബോളിവുഡിൽ 2010 മുതൽ സജീവമായിട്ടുള്ള നടിയാണ് നടൻ ശത്രുഗ്‌നൻ സിൻഹയുടേയും പൂനം സിൻഹയുടേയും മകളായ സൊനാക്ഷി സിൻഹ. സൽമാൻ ചിത്രം ഡബാങ്ങിലൂടെ വരവറിയിച്ച താരം ജോക്കർ, സൺ ഓഫ് സർദാർ, ഡബാങ് 2, ലൂട്ടേര, ബുള്ളറ്റ് രാജ, ലിങ്കാ (തമിഴ്), ഫോർസ് 2, കലങ്ക്, മിഷൻ മംഗൾ, ഡബാങ് 3 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

ഭുജ് – ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കക്കൂഡ, ഡബിൾ എക്‌സ്. എൽ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. ഇപ്പോഴിതാ സൊനാക്ഷിയുടെ പുതിയൊരു വിശേഷം സോഷ്യൽമീഡിയയിൽ വൈറലാണ്.

Advertisements

ALSO READ

ഞങ്ങൾ ബിഗ്‌ബോസിൽ പോയാൽ കളിമാറും! ചിലപ്പോൾ ഞങ്ങൾ ബിഗ് ബോസിന് ഒരു തലവേദനയായി മാറാനാണ് സാധ്യത ; എന്തായാലും ചീത്ത വാക്കുകൾ ഉപയോഗിക്കില്ലെന്ന് എനിക്ക് ഉറപ്പാണ് : മനോജ് കുമാർ

ഇപ്പോൾ വെഡ്ഡിംഗ് സീസണാണ്. ഏറ്റവും ഒടുവിൽ ആലിയ – രൺബീർ വിവാഹം ബോളിവുഡ് സിനിമാലോകം ഏറെ ആഘോഷമായി കൊണ്ടാടിയിരുന്നു. ഇപ്പോഴിതാ തൻറെ ബിഗ് ഡേ എന്ന് കുറിച്ചുകൊണ്ട് ഏതാനും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രങ്ങളിൽ വിരലുകളിൽ എൻഗേജ്‌മെൻറ് റിംഗ് കാണാം.

അതോടൊപ്പം ഒരാളുടെ തോളിലേക്ക് ചാഞ്ഞുനിൽക്കുകയുമാണ് സൊനാക്ഷി. ആളുടെ മുഖം വ്യക്തമല്ലാത്തതിനാൽ ആരാണ് ഈ അജ്ഞാതൻ എന്ന് തിരയുകയുമാണ് സോഷ്യൽമീഡിയ. സഹീർ ഇഖ്ബാലാണോ ചിത്രങ്ങളിൽ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.

ALSO READ

അന്ന് പൃഥ്വിരാജാണ് നായകനെന്ന് കേട്ടപ്പോഴെ ത്രില്ലിലായിരുന്നു, വീട്ടിൽ വഴക്കും ബഹളവും കൂടിയാണ് അഭിനയിക്കാനുള്ള സമ്മതം വാങ്ങിയെടുത്തത് ; എന്റെ ഏറ്റവും നല്ല വിമർശകൻ ഭർത്താവാണ് : സൗപർണിക സുഭാഷ്

‘എൻറെ ബിഗ് ഡേ. എൻറെ വലിയ സ്വപ്നങ്ങളിൽ ഒന്ന് സാക്ഷാത്കരിക്കുകയാണ്. നിങ്ങളുമായി അത് പങ്കിടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല. എനിക്കിത് വിശ്വാസിക്കാനാവുന്നില്ല’, എന്നാണ് ചിത്രങ്ങളോടൊപ്പം താരം ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും താരത്തിന് ആശംസകളുമായി എത്തിയിട്ടുമുണ്ട്.

സൊനാക്ഷിയും നടൻ സഹീർ ഇഖ്ബാലും ഡേറ്റ് ചെയ്യുന്നതായി അടുത്തിടെ ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും ഡബിൾ എക്‌സ്.എൽ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചവരാണെന്നുമാണ് സൊനാക്ഷി ഇതേ കുറിച്ച് ചോദിച്ച ചില മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യ ചിത്രമായ നോട്ട്ബുക്കിലൂടെ തന്നെ മികച്ച പ്രകടനം നടത്തിയ സഹീർ ഏറെ കഴിവുള്ളയാളാണെന്നും ശ്രദ്ധിക്കപ്പെടേണ്ട നടനാണെന്നും താരം അന്ന് പറഞ്ഞിരുന്നു.

Advertisement