ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലി, ഭാരതത്തോടൊപ്പം കേരളവും കാവി പുതക്കും, സുരേഷ് ഗോപി പറയുന്നു

46

അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മൂന്നില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് വിജയക്കൊടി പാറിച്ചത്. ഇത് ബിജെപി പ്രവര്‍ത്തകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. ബിജെപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Advertisements

ബിജെപി പ്രവര്‍ത്തകരായ നടന്മാര്‍ കൃഷ്ണകുമാര്‍, സുരേഷ് ഗോപി എന്നിവരാണ് ഇപ്പോള്‍ ബിജെപിയുടെ വിജയത്തില്‍ സന്തോഷം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Also Read: അന്ന് പ്രീതിക്കൊപ്പം പ്രണയിച്ച് നടന്നു, 24വര്‍ഷങ്ങള്‍ക്ക് ശേഷം അതേസ്ഥലത്തെത്തി പ്രിയക്കൊപ്പം റിയല്‍ ലൈഫ് റൊമാന്‍സ് ആസ്വദിച്ച് ചാക്കോച്ചന്‍, വൈറലായി ചിത്രങ്ങള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തേരോട്ടമാണിത്. ഭാരതത്തോടൊപ്പം കേരളവും മാറുമെന്നും സുരേഷ് ഗോപി സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു. കൃഷ്ണകുമാറും സോഷ്യല്‍മീഡിയയിലൂടെയായിരുന്നു സന്തോഷം പങ്കുവെച്ചത്.

2024ല്‍ ഭാരതം എങ്ങോട്ടെന്ന കാര്യം വളരെ സ്പഷ്ടമാണ്. കേരളവും കാവി പതിപ്പിക്കുന്ന സമയം അടുത്തുവരുന്നുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മോഡിയുടെ ഉറപ്പാണ് ഭാരത്തിന്റെ കരുത്തെന്നും മോഡി ദുശ്ശകുനമല്ല, ഭാരത്തിന്റെ ഐശ്വര്യമാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.

Also Read: ആ ചിത്രത്തിന്റെ രണ്ടാംഭാഗം മമ്മൂട്ടിയും ദുല്‍ഖറും ചെയ്യണം, ഹിറ്റാകുമെന്ന് ഉറപ്പാണ്, തുറന്നുപറഞ്ഞ് ജയരാജ്

മോഡി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് മൂന്നുസംസ്ഥാനങ്ങളിലെ മിന്നും വിജയത്തിന് കാരണം. മോഡിക്ക് വോട്ടുചെയ്യുന്നവരെല്ലാം വര്‍ഗീയവാദികളാണെന്ന പ്രചാരണം കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ തരംതാണ രാഷ്ട്രീയമാണെന്നും അത് കേരളജനത തിരിച്ചറിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Advertisement