മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ഫിറോസ് ഖാനും സജിന ഫിറോസും വിവാഹമോചിതരായി

1491

ബിഗ്‌ബോസിൽ എത്തിയതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ദമ്പതികൾ ആയിരുന്നു ഫിറോസ് ഖാനും, സജിന ഫിറോസും. മലയാളം ബിഗ്‌ബോസിൽ ആദ്യമായി മത്സരിച്ച ദമ്പതികൾ ഇവരായിരുന്നു. എന്നാൽ ഷോയുടെ പകുതി വെച്ച് ബിഗ് ബോസിന്റെ നിയമം തെറ്റിച്ചതിനാൽ ഇവർ പുറത്തുപോവേണ്ടി വന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് സജ്ജ്‌ന പങ്കുവെച്ചത്. താനും ഭർത്താവ് ഫിറോസും തമ്മിൽ വേർപിരിഞ്ഞു എന്നാണ് സജ്ജ്‌ന പറഞ്ഞത്.


തൻറെ പുതിയ അഭിമുഖത്തിനിടെയായിരുന്നു വിവാഹമോചനത്തെക്കുറിച്ച് സജ്ജ്‌ന തുറന്നു പറഞ്ഞത്. ഒരുമിച്ച് ഇത്രയും നാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോൾ ഇല്ലാത്തതിനാൽ അതിൻറെ വിഷമം ഉണ്ട്. ഞങ്ങൾക്ക് ഒന്നിച്ച് മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും എടുത്ത തീരുമാനമാണ് ഇത്.

Advertisements

എന്നാൽ സജ്ജ്‌ന ഇതിന്റെ കാരണം വ്യക്തമാക്കിയില്ല. പുറമേയുള്ളതല്ല ജീവിതം മൂന്നാമത് ഒരാളുടെ ഇടപെടൽ ഈ വേർപിരിയലിൽ ഇല്ലെന്നും സജ്ജ്‌ന പറഞ്ഞു. അതേസമയം ഷിയാസ് കരീമാണ് ഇതിന് കാരണമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.

എന്നാൽ അദ്ദേഹത്തിന് ഞങ്ങളുടെ വേർപിരിയലുമായി ഒരു ബന്ധവും ഇല്ല. ഞങ്ങളുടെ മക്കൾക്ക് ഈ കാര്യം അറിയില്ല. ഇപ്പോൾ അവർ ഉമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. അദ്ദേഹം ഷൂട്ടിന് പോയതാണെന്നാണ് മക്കളോട് ഞാൻ പറഞ്ഞത്. ഇക്ക മക്കളെ കാണാൻ വരാറുണ്ട് . അവരുടെ കാര്യം ആലോചിക്കുമ്പോൾ വേർപിരിയൽ വേദനയുണ്ടാക്കുന്നു. ഇപ്പോൾ സജജ്‌ന ഫിറോസ് അല്ല സജിന നൂർ എന്നാണ്.

അതേസമയം തങ്ങൾ ഒരുമിച്ച് പണിത വീട് ഇപ്പോഴും രണ്ടുപേരുടെ പേരിലാണ്, ഒന്നുകിൽ അത് ഒരാളുടെ പേരിൽ ആകും അല്ലെങ്കിൽ വിൽക്കുമെന്ന് സജ്ജ്‌ന പറഞ്ഞു. അതേസമയം തൻറെ വിവാഹമോചനം അറിഞ്ഞ് തന്നെ പലരും ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് സജ്ജ്‌ന പറയുന്നു. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയിൽ നിന്ന് വരെ മോശം അനുഭവം ഉണ്ടായി സജ്ജ്‌ന പറയുന്നു.

also readപ്രളയത്തില്‍ മുങ്ങി ചെന്നൈ; ദുരിതാശ്വാസത്തിന് 10 ലക്ഷം പ്രഖ്യാപിച്ച് സൂര്യയും കാര്‍ത്തിയും

Advertisement