‘ഭയങ്കര കൊതിയാണ് ആഭരണങ്ങള്‍ ഇട്ട് നടക്കാന്‍’; അടുത്ത ജന്മത്തില്‍ പെണ്ണായി ജനിക്കണം; പുതിയ ആഗ്രഹം പങ്കിട്ട് സുരേഷ് ഗോപി

217

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതാവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. മേ ഹും മൂസ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം.

Advertisements

ഗരുഡന്‍ ആണ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം. നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ. ഇപ്പോഴിതാ അടുത്ത ജന്മത്തില്‍ പെണ്ണായി ജനിക്കണമെന്ന ആഗ്രഹം പങ്കിട്ടിരിക്കുകയാണ് എസ്ജി.

തന്റെ കൈയ്യില്‍ കിടക്കുന്ന മനോഹരമായ മോതിരം അവതാരകയ്ക്ക് കാണിച്ച് കൊടുത്താണ് സുരേഷ് ഗോപി ഈ പരാമര്‍ശം നടത്തിയത്. മകളുടെ കയ്യില്‍ നിന്ന് അടിച്ചു മാറ്റിയതാണ് ഈ മോതിരമെന്നും, മകള്‍ അത് അവളുടെ അമ്മയുടെ കയ്യില്‍ നിന്ന് അടിച്ചു മാറ്റിയതാണെന്നും സുരേഷ് ഗോപി വെളിപ്പെടുത്തുകയാണ്.

ALSO READ- ഇക്ക നല്ല സ്‌മോക്കറാണ്; അതിന് അടികൂടാറുണ്ട്; സ്‌മോക്കിംഗ് നിര്‍ത്തിയെന്ന് നുണ പറയുമ്പോള്‍ ദേഷ്യം വരും: ഷംന കാസിം

താരത്തിനോട് ആഭരണങ്ങളൊക്കെയിടാന്‍ ഭയങ്കര ഇഷ്ടമാണോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് ആ ഒറ്റക്കാരണം കൊണ്ട് പെണ്ണായി ജനിക്കേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറയുന്നത്.

തനിക്ക് പെണ്‍മക്കളും ഭാര്യയും ഒക്കെ വാങ്ങുന്ന ആഭരണങ്ങള്‍ കാണുമ്പോള്‍ ഭയങ്കര കൊതിയാണ് അതൊക്കെ ഇട്ട് നടക്കാന്‍. അപ്പോഴെന്റെ ഭാര്യ പറഞ്ഞു മകളുടെ കല്യാണത്തിനൊക്കെ വേണമെങ്കില്‍ വലിയ പേളിന്റെ ഒക്കെ ആഭരണം ഇടാം എന്ന്. ഇപ്പോള്‍ നോര്‍ത്ത് ഇന്ത്യന്‍ കള്‍ച്ചറിന്റെ ഒരു ഭാഗമാണ് ഇതൊക്കെ അന്ന് പറഞ്ഞിട്ടുണ്ട്.

ALSO READ- ചെന്നൈയിൽ നിന്നും ഓടിയെത്തി മീനാക്ഷി; ഒപ്പം കൂട്ടുകൂടി മാമാട്ടി; വീണ്ടും ദിലീപിന്റെ കുടുംബചിത്രം വൈറൽ!

കൂടാതെ പെണ്ണുങ്ങളുടെ ആഭരണങ്ങള്‍ ഒക്കെ ഇപ്പോള്‍ പുരുഷന്മാരും ഇടാറുണ്ടെന്ന് ഭാര്യ പറയുന്നുണ്ട്. ചിലപ്പോള്‍ അതൊക്കെ ഇടും, അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല എന്നാണ് സുരേഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞത്.

കൂടാതെ, താരം കുറച്ചു ദിവസം മുന്‍പ് പാടിയ തെലുങ്ക് ഗാനം സാമാജ വരാഗമന എന്ന പാട്ട് ട്രോളുകളില്‍ നിറഞ്ഞിരുന്നു. ഇതിന്റെ ചില വാക്കുകള്‍ പറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞിരുന്നു ഒരുപാട് പേര്‍. എന്നാല്‍ പാടിക്കഴിഞ്ഞ ശേഷം ആ പാട്ടിന്റെ ഒറിജിനല്‍ വീണ്ടും പോയി ഒന്നൂടെ കേട്ടു. താന്‍ പാടിയതില്‍ തെറ്റില്ല എന്ന് അപ്പോള്‍ മനസിലായി എന്നും താരം പറയുന്നുണ്ട്.

‘ചിലര്‍ എനിക്കെതിരെ നേരത്തെ തന്നെ സ്‌ക്രിപ്റ്റ് എഴുതി വച്ചിരിക്കുകയാണ്’- എന്നാണ് ഇതിനോട് സുരേഷ് ഗോപി പ്രതികരിക്കുന്നത് തന്നെ.

Advertisement