ലിപ് ലോക്ക് സീനിനെ കുറിച്ച് പറഞ്ഞപ്പോള്‍ അപ്പനും കാമുകിയും പ്രതികരിച്ചത് ഇങ്ങനെ; ടോവിനോ തോമസ് പറഞ്ഞത്

62

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ വലിയ സ്ഥാനം നേടിയെടുത്ത നടനാണ് ടൊവിനോ തോമസ്. ഇന്ന് ഈ നടന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മുൻപ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില വാക്കുകളാണ് വീണ്ടും വൈറൽ ആവുന്നത്. താൻ ഒരു സിനിമ ചെയ്യുമ്പോൾ അതിൽ ലിപ് ലോക്ക് സീനുകൾ അടക്കം ഉണ്ടെങ്കിൽ ചെയ്യുമെന്നും, അതുപോലെ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നത് ചെയ്യുമെന്നും വീട്ടുകാരോട് പറഞ്ഞപ്പോൾ ഉള്ള പ്രതികരണത്തെക്കുറിച്ച് ആയിരുന്നു അഭിമുഖത്തിൽ ടോവിനോ പറഞ്ഞത്.

Advertisements

സിനിമയിൽ അഭിനയിക്കാൻ പോകുന്നതിന് മുമ്പേ ഞാൻ ഇക്കാര്യം അപ്പനോട് പറഞ്ഞിരുന്നു. സ്‌ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നത് എനിക്ക് ചെയ്യേണ്ടിവരും. അതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. ചിലപ്പോൾ അത് ലിപ് ലോക്ക് ആയിരിക്കാം, ചിലപ്പോൾ ഞാൻ സിഗരറ്റ് വലിക്കുന്നതാകാം ആളുകളെ കൊല്ലുന്നത് ആവാം, ഞാൻ കൊല്ലപ്പെടുന്നത് ആവാം അങ്ങനെ എന്തും ആവാം.

എന്നാൽ ഇത് പറഞ്ഞപ്പോൾ എനിക്ക് കുഴപ്പമില്ല എന്നും നീ നിൻറെ കാമുകിയോട് ഒന്ന് പറഞ്ഞേക്കുമെന്നും അവളെ ആയിരിക്കാം കൂടുതൽ ബാധിക്കാൻ പോകുന്നത് എന്നാണ് അപ്പൻ മറുപടി പറഞ്ഞത്. എന്നാൽ കാമുകിയോട് പറഞ്ഞപ്പോൾ അഭിനയമാണെങ്കിൽ കുഴപ്പമില്ല എന്നാണ് അവൾ പ്രതികരിച്ചതെന്ന് നടൻ പറഞ്ഞു.

അതേസമയം അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് താരം ആദ്യം അഭിനയിച്ചത്. 2012ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു. പിന്നാലെ നിരവധി ചിത്രത്തിൽ അഭിനയിച്ചു.

also readഅതേ ഞാന്‍ വീണ്ടും അമ്മയാവാന്‍ പോവുകയാണ് , ആറാം മാസം തുടങ്ങി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ലക്ഷ്മി പ്രമോദ്

Advertisement