സാജൻ ചേട്ടൻ എന്നോട് മിണ്ടാതെ നടക്കുകയായിരുന്നു; മിണ്ടാതെ നടക്കല്ലേ എനിക്ക് സഹിക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു; സാജൻ സൂര്യയുമായുള്ള ബന്ധത്തെ കുറിച്ച് വരദ

834

സിനിമയിൽ നിന്ന് സീരിയലിൽ എത്തിയ താരമാണ് വരദ. വാസ്തവം എന്ന ചിത്രത്തിലൂടെ പൃഥിരാജിന്റെ സഹോദരിയുടെ വേഷത്തിൽ വന്ന നടി വിരലില്ലെണ്ണാവുന്ന സിനിമകൾക്ക് ശേഷം സ്‌നേഹക്കൂട് എന്ന സീരീയലിലൂടെ മിനി സ്‌ക്രീനിലേക്കും ചുവട് വെച്ചു. അമല എന്ന സീരിയലിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയത് വരദയായിരുന്നു. ഇടയ്ക്ക് അവതാരികയായും വരദ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു.

ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കർസുമായുള്ള അഭിമുഖത്തിൽ അമല തുറന്ന്് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീരിയലിലെ സീനിയർ ആർട്ടിസ്റ്റായ സാജനുമായുള്ള പിണക്കത്തെ കുറിച്ചാണ് നടി പറയുന്നത്. ‘ഒരിടയ്ക്ക് സാജൻ ചേട്ടൻ എന്നോട് സംസാരിക്കാതെയായി. ഞാനധികം ഫ്രണ്ട്‌സ് സർക്കിളില്ലാത്ത ആളാണ്. ഇൻഡസ്ട്രിയിലെ റൂമർ ഏറ്റവും അവസാനം അറിയുന്ന ആൾ ഞാനായിരിക്കും. സാജൻ ചേട്ടൻ എന്നോട് മിണ്ടാത്തത് വിഷമമായി. ഞങ്ങൾ സുഹൃത്തുക്കളായി സംസാരിച്ചിരുന്ന ആൾക്കാരാണ്’ എ്ന്നാണ് നടി പറഞ്ഞത്.

Advertisements

Also Read
അതെന്താണ് അങ്ങനെയൊരു പേര്? കുഞ്ഞിന് ഭാവിയിൽ പേര് ഒരു ഭാരമാകരുത്; നൂലുകെട്ടിന് പിന്നാലെ ദേവികയേയും വിജയിനേയും ഉപദേശിച്ച് ആരാധകർ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സാജൻ ചേട്ടന് എന്നോട് എന്താണ് പ്രശ്‌നം, എന്താണ് മിണ്ടാത്തത്, ദേഷ്യമുണ്ടോയെന്നൊക്കെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു. നീ ഇതൊന്നും അറിഞ്ഞില്ലേയെന്നാണ് സാജൻ ചേട്ടൻ എന്നോട് തിരിച്ച് ചോദിച്ചത്. നമ്മൾ തമ്മിൽ എന്തൊക്കെയൊ ഉണ്ടെന്നാണ് സംസാരം. ഞാൻ അദ്ദേഹത്തെ തെറ്റിദ്ധരിക്കുമെന്ന് വിചാരിച്ചാണ് സാജൻ ചേട്ടൻ എന്നോട് മിണ്ടാത്തത്, കണ്ണിൽ കണ്ടവർ വായിൽത്തോന്നിയത് പറഞ്ഞിട്ട് പുള്ളി എന്നോട് മിണ്ടുന്നില്ല’ ‘അവസാനം മിണ്ടാതെ നടക്കല്ലേ എനിക്ക് സഹിക്കാൻ പറ്റുന്നില്ലെന്ന് ഞാൻ പറഞ്ഞു,’

ആരുടെ കൂടെ അഭിനയിച്ചാലും എനിക്കെതിരെ ഗോസിപ്പുകൾ വന്നതോടെ ഞാൻ അതൊന്നും ശ്രദ്ധിക്കാതെയായി. മറ്റുള്ള സ്ഥലങ്ങളെ പോലെ തന്നെ പൊളിറ്റിക്സുകൾ ഉള്ള ഇടമാണ് സീരിയലും. എനിക്ക് ഒരാളുടെയും ഫേവറയിറ്റ് പേഴ്സൺ ആവാൻ കഴിയുകയില്ല. എനിക്ക് തോന്നുന്നത് മുഖത്ത് നോക്കി സംസാരിക്കും. എനിക്കെതിരെ വരദ അങ്ങനെയാണ്, ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞ് പരാതികൾ വരാറുണ്ട്. എത്തിക്സ് എന്നു പറയുന്ന സംഭവമേ ഇവർക്കില്ല. ഒരു പക്ഷേ തുറന്ന് കാര്യങ്ങൾ സംസാരിക്കുന്നത് കൊണ്ടാവാം അഹങ്കാരി എന്നൊരു പേര് എനിക്കുണ്ട്. ഞാൻ അങ്ങോട്ട് കേറി് സംസാരിക്കുന്ന ആളല്ല. എനിക്ക് വന്ന അവസരങ്ങൾ എന്നിൽ നിന്ന് നഷ്്ടമായി മറ്റ് പലർക്കും ലഭിച്ചിട്ടുണ്ട്.

Also Read
നോമ്പ് കാലത്ത് അമ്മ പറഞ്ഞ ആഗ്രഹം നിറവേറ്റാൻ ഒന്നര കിലോമീറ്റർ നടന്നെത്തുന്ന ചേച്ചി; ഇതുകണ്ട് അച്ഛൻ ചിരിക്കുന്നുണ്ടാകാം; മനസ് തുറന്ന് ഹരി പത്തനാപുരം

എനിക്ക് വിരലിൽ എണ്ണാവുന്ന നല്ല സുഹൃത്തുക്കൾ മാത്രമേ ഉള്ളു. സിനിമാരംഗത്ത് നിന്ന് എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ സീരിയലിൽ നിന്നും അങ്ങനൊരു അനുഭവമില്ല. പലരും മോശമായി ചോദിക്കുമ്പോൾ ആദ്യം കരയുകയായിരുന്നു പതിവ്. മമ്മിയുടെ കൈയിലാണ് ഫോൺ. കഥ പറയാനാണെന്ന് പറഞ്ഞ് എനിക്ക് തരാൻ പറയും. കഥ പറഞ്ഞ് തുടങ്ങി കുറച്ച് കഴിയുമ്പോൾ ഇതൊക്കെയായിരിക്കും. നിങ്ങളെ നായികയാക്കിയാൽ നമുക്കെന്താണ് ഗുണമെന്നൊക്കെ രീതിയിലായിരിക്കും ചോദ്യം വരിക, അഡ്ജസ്റ്റ്മെന്റ് വേണം എന്നൊക്കെയാണ് പറയാറ്.

ഇതെന്താണ് ഇങ്ങനെ എന്ന് എനിക്ക് ആദ്യമൊന്നും അറിയില്ലായിരുന്നു. നന്നായി അഭിനയിക്കാമെന്ന് പറഞ്ഞാലും അവർ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടും. അവർ കുറച്ചൊക്കെ കാര്യങ്ങൾ തുറന്ന് പറയും. അത് കേൾക്കുമ്പോൾ തന്നെ കണ്ണിൽ നിന്ന് വെള്ളം വരും. മമ്മി ഫോൺ മേടിച്ച് മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും

എറണാംകുളത്ത് വർക്കിന് വേണ്ടി വരുമ്പോൾ ഞാൻ വാടകയ്ക്ക് ആണ് നില്ക്കാറ്. അതുകൊണ്ട് തന്നെ അവിടെ സ്വന്തമായി ഒരു വീട് വേണം എന്നതായിരുന്നു എന്റെ ആഗ്രഹം. ഇവിടെ കോടികളുടെ ഫ്ളാറ്റ് ഒന്നുമല്ല ഞാൻ വാങ്ങിച്ചിരിക്കുന്നത്. ഒരു ബഡ്ജറ്റ്് ഫ്രണ്ട്ലി ഫ്ലാറ്റാണ്. മറ്റുള്ളവർ കരുതുന്നത് പോലെ എനിക്ക് കോടിക്കണക്കിന് രൂപയൊന്നും എനിക്ക് കിട്ടുന്നില്ല. സീരിയലിൽ നിന്നും അത്ര കിട്ടുന്നു എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണെന്നാണ് ഞാൻ കരുതുന്നത് എന്നും വരദ പറഞ്ഞു.

Advertisement