ദേവു പിന്നാലെ നടക്കുകയാണെന്ന് വിഷ്ണു; നിനക്കാണ് ആവശ്യം; അവന് നാൽപത് വയസ്സ് കഴിഞ്ഞ നിന്നെക്കാൾ നല്ല പെൺകുട്ടികളെ കിട്ടുമെന്ന് അഖിൽ മാരാർ

6376

മലയാളം ടെലിവിഷൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച് മുന്നേറുകയാണ് ബിഗ്ബോസ് മലയാളം പതിപ്പ് അഞ്ചാം സീസൺ. ഇതിനോടകം തന്നെ ഷോ ആരാധകരുടെ ഇടയിൽ ചർച്ചായായി മാറിയിട്ടുണ്ട്. ഷോയിലെ പല മൽസരാർത്ഥികളും ആരാധകരുട പ്രിയങ്കരർ ആയി മാറിയിരുന്നു.

അതേ സമയം ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് വൈബർ ഗുഡ് ദേവു. 39 കാരിയായ ദേവു ഒരു സിംഗിൾ മദർ ആണ് . നേരത്തെ ബാംഗ്ലൂരിലെ ഐടി മേഖലയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. സോഷ്യൽ മീഡിയയിലെ മോട്ടിവേഷൻ വീഡിയോകളിലൂടെ ആണ് ഇവർ ശ്രദ്ധ നേടുന്നത് . പല കാര്യങ്ങളിലും അഭിപ്രായം പറയാറുണ്ട്. എന്നാൽ ദേവുവിന്റെ ഗെയിം സ്ട്രാറ്റർജി പൊളിയുന്നതാണ് ബിഗ്‌ബോസിൽ കാണാനാവുന്നത്.

Advertisements

മത്സരാർഥിയായ വിഷ്മഉവിനോട് അമിത താൽപര്യം കാണിച്ച ദേവുവിനെ പരസ്യമായി തന്നെ തുറന്നുകാണിക്കുകയാണ് വിഷ്ണു ചെയ്തത്. പിന്നാലെ ദേഷ്യപ്പെട്ട ദേവുവിനെ അഖിൽ മാരാർ ഉപദേശിക്കുന്നതും കാണാം.

ALSO READ- സാജൻ ചേട്ടൻ എന്നോട് മിണ്ടാതെ നടക്കുകയായിരുന്നു; മിണ്ടാതെ നടക്കല്ലേ എനിക്ക് സഹിക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു; സാജൻ സൂര്യയുമായുള്ള ബന്ധത്തെ കുറിച്ച് വരദ

മുൻപൊരു ടാസ്‌കിൽ ശക്തമായി അടികൂടിയതിന് പിന്നാലെ ദേവു വിഷ്ണുവിനെ കെട്ടിപ്പിടിച്ചതും തലയിൽ തലോടി കൊടുത്തതും എല്ലാം ഹൗസിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ താൻ പ്രോത്സാഹിപ്പിക്കാതിരുന്നിട്ടും ദേവു പിറകെ വരികയാണ് എന്ന് പ്രതികരിച്ചിരിക്കുകയാണ് വിഷ്ണു.

ഈ ചർച്ച ഹൗസിനകത്തും പ്രേക്ഷകർക്കിടയിലും സജീവമാകുന്നുണ്ട്. ബിഗ്ഗ് ബോസിന് അകത്ത് ഇക്കാര്യം ചർച്ചയാണെന്ന് തെളിയിക്കുന്നതാണ് ദേവുവിനെ അഖിൽ മാരാർ ഉപദേശിക്കുന്ന ദൃശ്യങ്ങൾ.

ദേവുവിനോട് അഖിൽ, കുടുംബത്തെ വച്ച് കളിക്കരുത്, ജീവിതം മറക്കരുത് എന്നൊക്കെയാണ് ഉപദേശിക്കുന്നത്. ഈ സമയത്തും ദേവു അത് അംഗീകരിക്കാൻ തയ്യാറാവുന്നില്ല.

ALSO READ- അതെന്താണ് അങ്ങനെയൊരു പേര്? കുഞ്ഞിന് ഭാവിയിൽ പേര് ഒരു ഭാരമാകരുത്; നൂലുകെട്ടിന് പിന്നാലെ ദേവികയേയും വിജയിനേയും ഉപദേശിച്ച് ആരാധകർ

ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഹൗസ്മേറ്റ്സിനോട് വിഷ്ണു ദേവു തന്റെ പിന്നാലെ നടക്കുന്നു എന്നാണ്. പിന്നാലെ ഒമ്പതാം ദിവസത്തെ മോർണിങ് ടാസ്‌കിൽ തനിക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുന്ന റോബോർട്ട് ആയിട്ടാണ് ദേവുവിനെ തോന്നിയത് എന്നും വിഷ്ണു തുറന്നടിച്ചിരുന്നു.

ഇത് ഇരുവർക്കും ഇടയിലുള്ള ചെറിയ ഒരു വഴക്കിന് കാരണമായി. തുടർന്നുള്ള സംഭാഷണത്തിലാണ് മാരാർ ദേവുവിനോട് ചില ഉപദേശങ്ങൾ കൈമാറുന്നത്. വിഷ്ണുവിന് നഷ്ടപ്പെടാൻ ഒന്നും ഇല്ല. നിനക്ക് ഒരു കുട്ടിയുള്ളതാണ്. കുടുംബത്തെയും ജീവിതത്തെയും തകർക്കുന്ന തരത്തിൽ ഗെയിം കളിക്കരുത് എന്നും നാളെ ഒരു പക്ഷെ നിന്റെ മകൾ തന്നെ ചോദിച്ചേക്കാം അവന്റെ ശരീരം കണ്ടാണോ അമ്മ പോയത് എന്നും അഖിൽ മാരാർ ദേവുവിനോട് പറയുന്നുണ്ട്.

അതേസമയം, മാരാർ ഇതൊക്കെ പറയുമ്പോൾ അവന്റെ ശരീരം എനിക്ക് ‘മലരാണ്’ എന്നായിരുന്നു ദേവുവിന്റെ പ്രതികരണം. ‘ഈ സമയം കൊണ്ട് തന്നെ വീടിനകത്ത് പലരോടും വിഷ്ണു പറഞ്ഞിട്ടുള്ളത് ദേവു അവന്റെ പിന്നാലെ നടക്കുകയാണ് എന്നാണ്. പുറത്തേക്ക് പോകുന്നതും ആ ഒരു ടോക്ക് ആണ്.’

‘പുറത്ത് അവനെ പോലൊരു ചെറുപ്പക്കാരന് നാൽപത് വയസ്സ് കഴിഞ്ഞ നിന്നെക്കാൾ നല്ല പെൺകുട്ടികളെ കിട്ടും. നിനക്കാണ് അവന്റെ ആവശ്യം എന്ന തരത്തിൽ സംസാരം പോകും. അതൊന്നും വരാതെ ശ്രദ്ധിക്കണം. അതിന് അവൻ ട്രിഗർ ചെയ്യുമ്പോൾ നീ അതിൽ വീഴാതിരിക്കണം’- എന്നും മാരാർ ദേവുവിനോട് പറയുന്നുണ്ട്.

Advertisement