അതെന്താണ് അങ്ങനെയൊരു പേര്? കുഞ്ഞിന് ഭാവിയിൽ പേര് ഒരു ഭാരമാകരുത്; നൂലുകെട്ടിന് പിന്നാലെ ദേവികയേയും വിജയിനേയും ഉപദേശിച്ച് ആരാധകർ

483

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭർത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയിൽ ആയിരുന്നു ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും വിവാഹം ചെയ്തത്.

സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വിവാഹം ചെയ്യുകയായിരുന്നു. ഒരുമിച്ച് ഷോകൾ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങൾ വിവാഹിതരാകാൻ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

Advertisements

ഇതിന് പിന്നാലെ അച്ഛനും അമ്മയും ആവാൻ പോകുന്നതിന്റെ സന്തോഷവും ഇരുവരും യൂട്യൂബ് ചാനലിലൂടെ അടക്കം പങ്കുവെച്ചിരുന്നു. ബേബി ഷവർ, വളകാപ്പ് ഉൾപ്പടെയുള്ള ഡെലിവറിക്ക് മുൻപുള്ള വിശേഷങ്ങളും പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു.

ALSO READ- നോമ്പ് കാലത്ത് അമ്മ പറഞ്ഞ ആഗ്രഹം നിറവേറ്റാൻ ഒന്നര കിലോമീറ്റർ നടന്നെത്തുന്ന ചേച്ചി; ഇതുകണ്ട് അച്ഛൻ ചിരിക്കുന്നുണ്ടാകാം; മനസ് തുറന്ന് ഹരി പത്തനാപുരം

പിന്നീട് ഇരുവർക്കും ആൺകുഞ്ഞ് പിറന്നതോടെ പ്രസവത്തിന് ശേഷമുള്ള വിശേഷങ്ങളും ഇരുവരും പങ്കുവെയ്ക്കുന്നുണ്ട്. തങ്ങൾക്ക് ആൺകുട്ടിയാണ് പിറന്നതെന്നും നോർമൽ ഡെലിവറി ആയിരുന്നുവെന്നും ദേവികയും വിജയിയും യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു.

കുഞ്ഞിന്റെ ആദ്യത്തെ ചടങ്ങായ നൂലുകെട്ടും ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ വീഡിയോയും താരങ്ങൾ യൂട്യൂബിലിട്ടിരുന്നു. കുഞ്ഞിനെ നിങ്ങളിൽ നിന്നും മറച്ച് വെക്കാൻ തോന്നിയില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്.

ALSO READ- ബാലയുടെ ശസ്ത്രക്രിയ വിജയകരം, ഇനി ഒരു മാസം ആശുപത്രിയിൽ; താരത്തിന് കരൾ പകുത്തു നൽകാനായി ഓടിയെത്തിയത് നിരവധി പേർ

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് പിന്നാലെ മകന് പേരിട്ടില്ലേ, എന്താണ് പേരെന്നായിരുന്നു ചോദ്യങ്ങൾ. പിന്നീട് പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലൂടെയായാണ് കുഞ്ഞിന്റെ പേര് താരദമ്പതികൾ വ്യക്തമാക്കിയത്. ആത്മജ മഹാദേവ് എന്നാണ് മകന് പേരിട്ടിരിക്കുന്നു.

നൂലുകെട്ട് ചടങ്ങിൽ വിജയ് ആയിരുന്നു കുഞ്ഞിന്റെ ചെവിയിൽ പേര് ചൊല്ലി വിളിച്ചത്. അതേസമയം, കുഞ്ഞിന്റെ പേര് ആത്മജ് എന്നല്ലേ വേണ്ടിയിരുന്നത്. ആത്മജ പെൺകുട്ടിയുടെ പേരല്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. അധികമൊന്നും കേൾക്കാത്ത പേരാണ് പേരാണ്, പക്ഷേ, ഭാവിയിൽ ഇത് മകന് ഭാരമായി വരരുതെന്നാണ് ചിലർ കമന്റിലൂടെ ഉപദേശിക്കുന്നത്.

വലിയ ആഘോഷമാക്കാതെ ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട് നടത്തിയത്. ഇതിന്‌ടെ, കുഞ്ഞിന്റെ ഡയപ്പർ മാറ്റാനും കുളിപ്പിക്കാനും പാടി ഉറക്കാനുമെല്ലാം ഞാനും ശീലിക്കുകയാണെന്നു പങ്കുവെച്ച് വിജയ് രംഗത്തെത്തിയിരുന്നു.

പോസ്റ്റ് പാർട്ടം ഡിപ്രഷനിലേക്ക് പോവുന്നത് പോലെ തോന്നിയിരുന്നു. അത് മനസിലാക്കി കൂടെ തന്നെ നിൽക്കുകയായിരുന്നു വിജയ് എന്ന് ദേവികയും പറഞ്ഞിരുന്നു. ചെറിയ പ്രശ്നം വരുന്നു എന്ന് തോന്നിയപ്പോൾ തന്നെ ശ്രദ്ധ മാറ്റിയിരുന്നു. പ്രസവ ശേഷം കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചും ദേവിക വെളിപ്പെടുത്തിയിരുന്നു.

Advertisement