വീട്ടിലെ റേഷനരിയെക്കുറിച്ച് മാത്രമാണ് എന്റെ ചിന്ത, പക്ഷേ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ അവള്‍ക്കൊപ്പമാണ് നില്‍ക്കുക; നയം വ്യക്തമാക്കി വിനായകന്‍

18

സിനിമാ മേഖലയിലെ ഒരു സംഘടനയുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടന്‍ വിനായകന്‍. ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടെന്ന് അറിഞ്ഞാല്‍ ആ പെണ്‍കുട്ടിക്കൊപ്പമാണ് താന്‍ നില്‍ക്കുകയെന്നും അത് മാത്രമാണ് താന്‍ എക്കാലവും പറയുകയെന്നും വിനായകന്‍ പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ തുറന്നു പറച്ചില്‍. ‘അമ്മ’യായാലും ‘ഡബ്ല്യു.സി.സി’ ആയാലും രണ്ട് സംഘടനകളിലും ഒരു രീതിയിലും താന്‍ ഭാഗമല്ലെന്നും ‘അമ്മ’ യെന്ന സംഘടനയെ പൊളിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷെ, ഒരു ജനാധിപത്യ മര്യാദ വേണം എന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടെന്ന് അറിഞ്ഞാല്‍ ആ പെണ്‍കുട്ടിക്കൊപ്പമാണ് താന്‍ നില്‍ക്കുകയെന്നും അത്രമാത്രമാണ് ഞാന്‍ പറഞ്ഞതെന്നും അല്ലാതെ സംഘടന തകര്‍ക്കാനൊന്നും പറഞ്ഞില്ലെന്നും വിനായകന്‍ പറഞ്ഞു.

തന്റെ വീട്ടിലെ റേഷനരി മാത്രമാണ് തന്റെ വിഷയം. മറിച്ച് ആരുടെയും സ്വകാര്യതയില്‍ ഞാന്‍ ഇടപെടാറില്ല. വിനായകന്‍ പറയുന്നു. താനൊരു കറുത്ത മനുഷ്യനാണ്. ഒരു കറുത്ത മനുഷ്യന് നായകനാകാന്‍ എന്തുചെയ്യാമെന്നതാണ് തന്റെ ചിന്തയെന്നും വിനായകന്‍ പറഞ്ഞു.

വെറുതെ നടനാകാന്‍ വേണ്ടി മാത്രം വന്ന ആളല്ല താനെന്നും, സൂപ്പര്‍ ഹീറോ ആകാന്‍ തന്നെ വന്ന വ്യക്തിയാണെന്നും വിനായകന്‍ പറയുന്നു. പതിനഞ്ച് വര്‍ഷം മുന്‍പുള്ള എന്റെ ചിന്തകളാണ് അത്. എനിക്ക് എങ്ങനെ സൂപ്പര്‍ ഹീറോ ആകാം ? അതിനു പറ്റുന്ന ഏതെല്ലാം കഥാപാത്രങ്ങളാണ് കേരളത്തിലുള്ളത് എന്നും താന്‍ അന്വേഷിച്ചെന്നും വിനായകന്‍ പറയുന്നു.

Advertisement