ഷൂട്ടിങിനിടെ ക്യാരക്ടർ ലുക്കിലാണ് വിനായകനെ ആദ്യമായി കണ്ടത്; ഇത് ടെറഫിക് ആകുമെന്ന് അപ്പോൾ തന്നെ തോന്നി; ജയിലർ അനുഭവങ്ങൾ പറഞ്ഞ് മിർണ മേനോൻ

1470

മൂന്ന് ഭാഷകളിലെ സൂപ്പർസ്റ്റാറുകൾ ഒന്നിക്കുന്ന ജയിലർ സിനിമ തിയേറ്ററുകളിൽ എത്തിയ ജയിലർ സിനിമയ്ക്ക് മികച്ച റെസ്‌പോൺസാണ് ലഭിക്കുന്നത്. പരാജയ സിനികൾക്ക് ശേഷം നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകനും രജനികാന്ത്, മോഹൻലാൽ,ശിവരാജ്കുമാർ തുടങ്ങിയ സൂപ്പർസ്റ്റാറുകളും ഒന്നിക്കുമ്പോൾ തിയേറ്റർ പൂരപ്പറമ്പ് ആക്കുകയാണ് ആരാധകരിപ്പോൾ.

രജനിയുടെ സ്വാഗിനേക്കാൾ മലയാളികളെ പിടിച്ചുലയ്ക്കുന്നത് മോഹൻലാലിന്റെ പകർന്നാട്ടം തന്നെയാണ്. സ്റ്റൈലിഷ് ആയി പത്ത് മിനിറ്റ് മാത്രമുള്ള സീനിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Advertisements

ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ജയിലർ സിനിമയ്ക്ക് മികച്ച റെസ്‌പോൺസാണ് ലഭിക്കുന്നത്. പരാജയ സിനികൾക്ക് ശേഷം നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകനും രജനികാന്ത് എന്ന സൂപ്പർസറ്റാറും ഒന്നിക്കുമ്പോൾ തിയേറ്റർ പൂരപ്പറമ്പ് ആക്കുകയാണ് ആരാധകരിപ്പോൾ.

ALSO READ- ‘ഇതാണ് ഈ ഓർമ്മ ദിനത്തിൽ എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം; ശ്രീലതയുടെ നഷ്ടം നികത്താൻ ഒന്നിനും സാധിക്കില്ല’: ബിജു നാരായണൻ

രജനിയുടെ സ്വാഗിനേക്കാൾ മലയാളികളെ പിടിച്ചുലയ്ക്കുന്നത് മോഹൻലാലിന്റെ പകർന്നാട്ടം തന്നെയാണ്. ഒപ്പം വില്ലനായി എത്തിയ വിനായകൻരെ കിടിലൻ പ്രകടനവും. വിനായകനെ പ്രശംസിക്കുകയാണ് സോഷ്യൽമീഡിയ.

ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിച്ചതിന്റെയും വിനായകനെ ആദ്യമായി കണ്ടതിന്റെയും അനുഭവങ്ങൾ പങ്കിടുകയാണ് നടി മിർണ മേനോൻ. ജയിലറിന്റെ ഷൂട്ടിൽ വെച്ചാണ് വിനായകനെ ആദ്യമായി കാണുന്നതെന്നും ലുക്ക് കണ്ടപ്പോൾ തന്നെ അദ്ദേഹം ടെറഫിക്ക് ക്യാരക്ടറായിരിക്കുമെന്ന് തോന്നിയിരുന്നെന്നുമാണ് താരത്തിന്റെ വാക്കുകൾ.

ALSO READ- സിനിമയിലെത്തിയത് കുടുംബത്തെ സഹായിക്കാൻ; എങ്കിലും ബിക്കിനിയും ടു പീസും ധരിക്കില്ലെന്ന് തീരുമാനമെടുത്തു: നടി ഇന്ദ്രജ

താൻ വിനായകനെ കണ്ടത് ഷൂട്ട് സ്‌പോട്ടിൽ ക്യാരക്ടർ ഗെറ്റപ്പിലാണ്. താരത്തെ തനിക്ക് മുൻപരിചയമില്ല. അവിടെ വെച്ചാണ് പരിചയപ്പെടുന്നത്. മലയാളിയാണെന്ന് താൻ പറഞ്ഞു. അങ്ങനെയാണ് പരിചയപ്പെടുന്നത്. ആ ലുക്കിൽ തന്നെ വിനായകൻ ചേട്ടന്റേത് ഭയങ്കര ടെറിഫിക്ക് ക്യാരക്ടർ ആയിരിക്കുമെന്ന് തനിക്ക് തോന്നിയിരുന്നെന്നും മിർണ ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിവരിച്ചു.

അതുപോലെ ഷോക്കേസിൽ വന്ന പോർഷനൊക്കെ ഭയങ്കര രസമാണ്. എന്നാൽ ചിത്രത്തിൽ ആദ്യം വില്ലനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നോ എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നാണ് മിർണ പറഞ്ഞത്.

അക്കാര്യം തനിക്ക് സത്യമായിട്ടും അറിയില്ല. ഓഡിയോ ലോഞ്ചിൽ രജനി സാർ ഒരു ക്ലൂ പോലെ പറഞ്ഞു. അന്നൊന്നും ചോദിക്കാനുള്ള സമയം കിട്ടിയില്ല. അടുത്ത തവണ കാണുമ്പോൾ തീർച്ചയായും ചോദിക്കുമെന്നും മിർണ പറയുകയാണ്..

രജിനികാന്തിനൊപ്പം അഭിനയിച്ചക്കാനായതിൽ താൻ ഭയങ്കര ഹാപ്പിയായിരുന്നു. സാർ ഭയങ്കര സിംപിളായിട്ടുള്ള ആളാണ്. ഭയങ്കര ഡൗൺ ടു എർത്തായിട്ടുള്ള, ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും ഒരുപാട് കാര്യങ്ങളെ കുറിച്ച് കേൾക്കാനുമൊക്കെ ആഗ്രഹവും താത്പര്യവുമുള്ള ആളാണെന്നും മിർണ പറഞ്ഞു.

ജയിലർ ചിത്രത്തിൽ തനിക്ക് ഏതാണ്ട് ഒരു വർഷത്തെ വർക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഈ ഓഗസ്റ്റ് വരെ. ഏതാണ്ട് എട്ട് മാസം ജയിലറിന്റെ ഷൂട്ട് തന്നെ ഉണ്ടായിരുന്നു. അതിൽ ഒരു 40-45 ദിവസം രജനികാന്തിനൊപ്പം വർക്ക് ചെയ്യാൻ പറ്റി. ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും സാധിച്ചെന്നും മിർണ മേനോൻ പറഞ്ഞു.

Advertisement