പതിനഞ്ച് വർഷത്തെ യാത്രയ്ക്ക് വിരാമം: ഹോണ്ട ‘യൂണികോൺ’ ഉത്പാദനം അവസാനിപ്പിക്കുന്നു

40

ഇന്ത്യൻ നിരത്തുകളിലെ താരമായിരുന്ന ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ ഹോണ്ടയുടെ യൂണികോൺ വിൽപ്പന കുറഞ്ഞതിനെ തുടർന്ന് ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നു.

ഏറ്റവും ഒടുവിലെത്തിയ പതിപ്പായ സിബി യൂണിക്കോൺ 160 എന്ന മോഡലാണ് ഉത്പാദനം നിർത്തുന്നത്. യൂണികോണിന്റെ വിൽപനയിടിവിനുള്ള പ്രധാനകാരണം 150 ബൈക്കുകളുടെ ശ്രേണിയിലേക്ക് കൂടുതൽ ബൈക്കുകൾ കടന്നുവന്നതാണ്.

Advertisements

ബിഎസ്- 6 എൻജിനിൽ സിബി യൂണിക്കോൺ 160 പുറത്തിറക്കിയേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കഴിഞ്ഞ സാമ്ബത്തിക വർഷം സിബി യൂണിക്കോണിന്റെ 13,200 യൂണിറ്റുകൾ മാത്രമാണ് വിപണിയിൽ വിറ്റഴിക്കാൻ ഹോണ്ടയ്ക്ക് സാധിച്ചത്.

ഈ വർഷവും വിൽപ്പന മെച്ചപ്പെടാത്തതിനാലാണ് വാഹനത്തിന്റെ ബിഎസ്-6 എൻജിൻ മോഡൽ എത്തിക്കാൻ കമ്ബനി തയ്യാറാവാത്തത്.

2004 -ലാണ് ആദ്യ യൂണികോണിനെ ഹോണ്ട ഇന്ത്യയിൽ അവതരിപ്പിച്ചത്. മറ്റുള്ള മോഡലുകളെ അപേക്ഷിച്ച് വില കുറഞ്ഞ വാഹനമായിരുന്നു യൂണികോൺ 160. 75,000 രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. വാഹനത്തിന്റെ സ്റ്റോക്ക് എത്തുന്നില്ലെന്ന് മുംബൈയിലെ ഡീലർഷിപ്പുകളെ ഉദ്ധരിച്ച് മോട്ടോർ ബീം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisement