ഗുജറാത്തിൽ പ്രളയ പ്രളയ ദുരിതത്തിൽ പെട്ടവർക്ക് ഭക്ഷണം വച്ച് വിളമ്പി യൂസുഫ് പത്താൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

22

മഹാ പ്രളയം വൻ നാശനഷ്ടങ്ങൾ വിതച്ച ഗുജറാത്തിലെ തന്റെ നാട്ടിൽ ഭക്ഷണം വച്ചു വിളമ്പുന്ന ക്രിക്കറ്റ് താരം യൂസുഫ് പത്താന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വഡോധരയിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് യൂസുഫ് പത്താൻ സ്വന്തംചെലവിൽ ഭക്ഷണം ഉണ്ടാക്കി വിതരണംചെയ്തത്.

അനിയനും ക്രിക്കറ്റ് താരവുമായ ഇർഫാൻ പത്താനും ജ്യേഷ്ടൻ യൂസുഫിനെ സഹായിക്കാൻ മുന്നിലുണ്ടായിരുന്നു. വെളുത്ത പൈജാമയും ജുബ്ബയുമിട്ട യൂസുഫ് വലിയ ചെമ്ബിൽ നിന്ന് ഭക്ഷണം വിളമ്ബുകയും വിതരണംചെയ്യുന്നതിന്റെയും ഫോട്ടോകളാണ് സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നത്.

Advertisements

തറയിൽ ഇരിക്കുന്നവർക്ക് യൂസുഫ് ഭക്ഷണം വിളമ്പിക്കൊടുക്കുന്നുമുണ്ട്. ഇതിനിടെ, പ്രളയംകാരണം ഭക്ഷണത്തിന് ദൗർലബ്യം നേരിട്ട വനിതാ ഹോസ്റ്റലിലേക്ക് ഇർഫാൻ പത്താൻ ഭക്ഷണം എത്തിക്കുകയും ചെയ്തു. ട്വിറ്ററിൽ ഇർഫാനെ ടാഗ്ചെയ്ത് ഫർഹീൻ നാസ് എന്ന വിദ്യാർഥിയാണ് സഹായം അഭ്യർഥിച്ചത്.

ഇതോടെ അതിന് മറുപടിയായി ഉടൻ ഭണം എത്തിക്കുമെന്ന് ഇർഫാൻ അറിയിക്കുകയായിരുന്നു. വൈകാതെ ഹോസ്റ്റളിലേക്ക് ഇർഫാൻ ഭക്ഷണം എത്തിക്കുകയും ചെയ്തു. നിലവിൽ ഇന്ത്യൻ ടീമിന്റെ ഭാഗമല്ലെങ്കിലും ഒരുകാലത്ത് ദേശീയടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു പത്താൻ സഹോദരങ്ങൾ. സ്പിൻ ബൗളറായ യൂസുഫ്, വെട്ടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കുന്ന ഓൾ റൗണ്ടറാണ്. ഇന്ത്യയുടെ ഓപണിങ് ബൗളറായ ഇർഫാനും ഓൾറൗണ്ടറാണ്.

നിലക്കാതെ പഴപെയ്തതോടെയാണ് വഡോദര നഗരം പ്രളയത്തിൽ മുങ്ങിയത്. മഴകാരണം വിശ്വാമിത്രി നദി കവിഞ്ഞൊഴുകിയതോടെ നഗരത്തിൽ മിന്നൽ വെള്ളപ്പൊക്കത്തിനും കാരണമായി. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഗതാഗതവും സ്തംഭിച്ചു.

Advertisement