ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

18

ന്യൂഡല്‍ഹി : ഡല്‍ഹിയിലും സമീപ പ്രദേശമായ ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.51 ഓടെയായിരുന്നു ശക്തമായ പ്രകമ്പനത്തോടെ ഭൂകമ്പമുണ്ടായത്. ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തി.

ഉത്തരാഖണ്ഡിലെ റൂര്‍ഖിയിലും ഡെറാഡൂണിലും ശക്തമായ ഭൂചലനമുണ്ടായി. ഡെറാഡൂണില്‍ നിന്ന് 121 കി.മീ. കിഴക്കു മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

Advertisements

താരതമ്യേന ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പലരും കെട്ടിടങ്ങളില്‍ നിന്നു പുറത്തേക്ക് ഇറങ്ങിയോടി.

Advertisement