Home India

എടിഎമ്മിനുള്ളിൽ വെച്ച് സിബ്ബഴിച്ച് അവയവം കാണിച്ചുതന്ന സ്വകാര്യ ബസ് ജീവനക്കാരന് യുവതികൊടുത്തത് എട്ടിന്റെ പണി, ദൃശ്യം നവമാധ്യമങ്ങളിലും വൈറൽ

35

മുംബൈ: പണമെടുക്കാൻ എടിഎമ്മിൽ എത്തിയ യുവതിക്കു നേരെ നഗ്‌നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ.

യുവാവിന്റെ പ്രകടനം പൂർണ്ണമായും മൊബൈലിൽ ചിത്രീകരിച്ച യുവതി വീഡിയോ ദൃശ്യം പോലീസിന് കൈമാറുകയായിരുന്നു.

Advertisements

മുംബൈ മുലന്ദിലെ നവ്ഘാറിലുള്ള എടിഎമ്മിൽ ഞായാറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.

സന്ദീപ് കുംഭർകർ (35) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 354, 509 പ്രകാരം കേസെടുത്തു.

സ്ത്രീകളുടെ മാന്യതയ്‌ക്കെതിരെയുള്ള കടന്നുകയറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പോലീസിന്റെ നടപടിയെ യുവതി ട്വിറ്ററിലൂടെ പ്രകീർത്തിക്കുകയും ചെയ്തു.

വീഡിയോ ചിത്രീകരിച്ച 23 കാരി ദൃശ്യം സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് വലിയ പ്രതികരണമാണ് ലഭിച്ചത്.

ഒരു സ്വകാര്യ ക്ലബിലെ ജീവനക്കാരനാണ് യുവാവ്. ഇയാൾ മുൻപും ഇത്തരത്തിൽ പെരുമാറിയിട്ടുണോ എന്ന പരിശോധിച്ചുവരികയാണ് പോലീസ്.

റിക്ഷായിൽ യാത്ര ചെയ്യുന്നതിനിടെയാണ് പണമെടുക്കാൻ യുവതി എടിഎമ്മിൽ കയറിയത്. സഹായം വാഗ്ദാനം ചെയ്ത് എത്തിയ യുവാവ് ഇവരെ ദുരുദേശത്തോടെ സ്പർശിച്ചു.

തുടർന്ന് വസ്ത്രമഴിച്ച് നഗ്‌നതാ പ്രദർശിപ്പിക്കുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ യുവതി ഇതെല്ലാം മൊബൈലിൽ പകർത്തി പോലീസിന് കൈമാറി.

രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് വൈകാതെ പിടികൂടുകയും ചെയ്തു.

Advertisement