ഇംഗ്ലണ്ടിനെതിരെ ഹാട്രിക് ജയം; ഇന്ത്യന്‍ യുവനിരയ്ക്ക് പരമ്പര

17

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ‘ഇന്ത്യ എ’ക്ക് തകര്‍പ്പന്‍ ജയം. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യ എ ജയിച്ചു കയറിയത്.

173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ലയണ്‍സ് 30.5 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ അഞ്ചില്‍ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടി.

Advertisements

ഇന്ത്യക്കായി ക്രുണാല്‍ പാണ്ഡ്യ നാലും നവദീപ് സൈനി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ദീപക് ചാഹറിന് ഒരു വിക്കറ്റ് ലഭിച്ചു.

5.5 ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയാണ് ഇംഗ്ലണ്ട് ലയണ്‍സിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ക്രുണാല്‍ തന്നെയാണ് കളിയിലെ തരാവും.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ 39 റണ്‍സെടുത്ത ദീപക് ചാഹറിനും, ഇഷാന്‍ കിഷനും മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളു. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ടോണ്‍ മൂന്നൂം ല്യൂയിസ് ഗ്രിഗറി, മാത്യൂ കാര്‍ട്ടര്‍, വില്‍ ജാക്സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

ഇനി രണ്ട് ഏകദിനങ്ങളാണ് ശേഷിക്കുന്നത്. ഈ രണ്ടെണ്ണത്തിലും രഹാനെ കളിക്കില്ല. പകരം അങ്കിത് ബാവ്നയാണ് ഇന്ത്യയെ നയിക്കുക. സീനിയര്‍ ടീമംഗമായ ഋഷഭ് പന്ത് അവസാന രണ്ട് മത്സരങ്ങളില്‍ ടീമിനൊപ്പം ചേരും.

Advertisement