ഇന്ന് ന്യൂസിലൻഡിന് എതിരെ ധവാന് പകരം കെഎൽ രാഹുൽ ഓപ്പണറാകും; മറ്റൊരു സൂപ്പർതാരം കൂടി ഇന്നിറങ്ങും

20

ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടുന്നത് മത്സരത്തിന് മുമ്പ് ഏറ്റ കനത്ത തിരിച്ചടിയുമായിട്ടാണ് . ഓപ്പണർ ശിഖർ ധവാന്റെ പരിക്ക് തന്നെയാണ് അത്.

ധവാന് പകരം കെഎൽ രാഹുലിനെ ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങുക. ഇരു ടീമുകളും തോൽവി അറിഞ്ഞിട്ടില്ലെന്നുള്ളത് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.

Advertisements

ന്യൂസിലൻഡ് മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഇന്ത്യ കളിച്ച രണ്ടിലും വിജയിച്ചു. ധവാന് പകരം മറ്റൊരു താരം വരുന്നതൊഴിച്ചാൽ വേറെ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുക.

ഓപ്പണാറായി സ്ഥാനക്കയറ്റം ലഭിക്കുന്ന രാഹുലിന് പകരം നാലാം നമ്പറിൽ ആരെ കളിപ്പിക്കുമെന്നുള്ളതാണ് ഇന്ത്യയുടെ ആശങ്ക.

വിജയ് ശങ്കർ, ദിനേശ് കാർത്തിക് എന്നിവരിൽ ഒരാൾ പ്ലയിങ് ഇലവനിലെത്തിയേക്കും. ഇതിൽ വിജയ് ശങ്കറിന് തന്നെയാണ് കൂടുതൽ സാധ്യത.

ശങ്കറിന്റെ ബൗളിങ് കഴിവ് കൂടി ഉപയോഗപ്പെടുത്താമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ. രണ്ട് മത്സരങ്ങളിൽ ഒരു വിക്കറ്റ് മാത്രം നേടിയ കുൽദീപ് യാദവ് പുറത്തിരുന്നേക്കും.

രവീന്ദ്ര ജഡേജ ടീമിൽ ഇടം കണ്ടെത്താൻ സാധ്യതയേറെയാണ്. കിവീസിന്റെ ശക്തമായ പേസ് അറ്റാക്കും ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയും തമ്മിലുള്ള പോരാവും നോട്ടിംഗ്ഹാമിൽ കാണാനാവുക.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറായ 481 പിറന്ന വിക്കറ്റാണിത്. ദക്ഷിണാഫ്രിക്ക 83ന് പുറത്തായതും ഇവിടെ തന്നെ.

മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. എന്നാൽ മഴ കാരണം മത്സരം പൂർണമായും ഉപേക്ഷിക്കേണ്ട സാഹചര്യം വരില്ലെന്നാണ് കാലാവസ്ഥ പ്രവചനം.

ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ: രോഹിത് ശർമ, വിരാട് കോലി, (ക്യാപ്റ്റൻ), വിജയ് ശങ്കർ/ദിനേശ് കാർത്തിക്, എം.എസ് ധോണി, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, കുൽദീപ് യാദവ്/രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബൂമ്ര.

Advertisement