വനിതാ പൈലറ്റ് അടിച്ചുഫിറ്റായി; ദുബായ് വിമാനം അഞ്ച് മണിക്കൂര്‍ വൈകി

9

മംഗളൂരു: വനിതാ പൈലറ്റ് മദ്യപിച്ച് അബോധാവസ്ഥയിലായതോടെ സ്പൈസ് ജെറ്റിന്റെ മംഗളൂരു-ദുബായ് വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍ നേരം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.40ന് പുറപ്പെടേണ്ട വിമാനമാണ് അഞ്ച് മണിക്കൂര്‍ വൈകിയത്.

Advertisements

സുരക്ഷാ പരിശോധനയൊക്കെ പൂര്‍ത്തിയാക്കി യാത്രക്കാര്‍ വിമാനത്തില്‍ കയറാന്‍ ടെര്‍മിനലില്‍ കാത്തിരുന്നുവെങ്കിലും സാങ്കേതിക തകരാറിനാല്‍ വിമാനം വൈകുമെന്ന അറിയിപ്പാണ് ലഭിച്ചത്. പിന്നീടാണ് പൈലറ്റ് പൂസായതാണ് വിമാനം വൈകാന്‍ കാരണമെന്ന് വ്യക്തമായത്.

തുര്‍ക്കി സ്വദേശിയായ പ്രധാന പൈലറ്റാണ് മദ്യപിച്ച് ഫിറ്റായി വിമാനം പറത്താനെത്തിയത്. വിമാനത്തിന്റെ ജീവനക്കാരും തുര്‍ക്കി സ്വദേശികളാണ്. പൈലറ്റ് വിമാനം എടുക്കാനാകാതെ കിടന്നതോടെ പുതിയ പൈലറ്റിനെ താത്കാലികമായി എത്തിച്ചാണ് വ്യാഴാഴ്ച പുലര്‍ച്ചെയോടെ വിമാനം പുറപ്പെട്ടത്

Advertisement