റോയല്‍ ചലഞ്ചേഴ്സിന് ആശ്വാസം, വജ്രായുധം എത്തി, ഇനി കളിമാറും

29

തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും തോറ്റമ്പി ഇത്തവണത്ത ഐപിഎല്ലില്‍ നാണംകെട്ടിരിക്കുന്ന ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് ആശ്വാസ വാല്‍ത്ത.

ഓസീസ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്സ് ബംഗളൂരു ടീമിനൊപ്പം ചേര്‍ന്നു, പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ കളിക്കുകയായിരുന്നതിനാലാണ് സ്റ്റോയിനിസ് തുടക്കത്തില്‍ കോഹ്ലി പടയ്ക്കൊപ്പം ചേരാനാകാതിരുന്നത്.

Advertisements

ഇതോടെ സ്റ്റോയ്സ് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങുമെന്നാണ് സൂചന. ഇരുടീമുകളും മൂന്ന് മത്സരങ്ങളിലും തോറ്റതിനാല്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുക.

സ്റ്റോയിനിസിന്റെ വരവ് വലിയ കരുത്താകുമെന്നാണ് കരുതപ്പെടുന്നത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികവ് കാട്ടാന്‍ കഴിവുള്ള സ്റ്റോയിനിസിന്റെ വരവ് ടീമിനെ സന്തുലിതമാക്കും.

നിലവാരമുള്ള ഒരു ഓള്‍ റൗണ്ടറുടെ കുറവ് ആദ്യ മൂന്ന് മത്സരങ്ങളിലും ബാംഗ്ലൂര്‍ നിരയില്‍ നിഴലിച്ചിരുന്നു. സ്റ്റോയിനിസിന്റെ വരവ് ഒരു പരിധി വരെ ഇതിന് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

Advertisement