പ്രമുഖ സീരിയല്‍ നടി തൂങ്ങിമരിച്ച നിലയില്‍: കാരണം ഇതാണെന്ന് സൂചന

15

ഹൈദരാബാദ്: തെലുങ്കു സീരിയല്‍ താരം നാഗ ത്സാന്‍സി (21) ജീവനൊടുക്കി. ഹൈദരാബാദിലെ ശ്രീനഗര്‍ കൊളനിയിലെ വസതിയിലാണ് നാഗ ത്സാന്‍സി ജീവനൊടുക്കിയത്. നാഗ ത്സാന്‍സി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

Advertisements

ഇന്ന് രാവിലെയാണ് നാഗയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗയുടെ മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

മരണകാരണത്തക്കുറിച്ച്‌ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ മരണത്തെക്കുറിച്ച്‌ പോലീസ് അന്വേഷണ് തുടങ്ങിയിട്ടുണ്ട്.

പ്രണയപരാജയമായാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സൂര്യ എന്ന യുവാവുമായി നടി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിനോട് കുടുംബാംഗങ്ങള്‍ക്ക് അതൃപ്തിയായിരുന്നുവെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഈ ബന്ധത്തെക്കുറിച്ച്‌ കുടുംബാംഗങ്ങള്‍ നിരന്തരം വഴിക്കിടാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.21 കാരിയായ താരത്തിന്റെ വിയോഗത്തെക്കുറിച്ച്‌ അറിഞ്ഞതിന്റെ നടുക്കത്തിലാണ് ആരാധകര്‍.

ഫ്‌ളാറ്റില്‍ തനിച്ച്‌ താമസിക്കുകയായിരുന്ന താരത്തെ പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്.

സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മാ ടിവിയിലെ പവിത്രബന്ധന്‍ ഉള്‍പ്പടെ നിരവധി പരമ്ബരകളിലാണ് ജാന്‍സി അഭിനയിച്ചത്.

Advertisement