ഭാര്യയുടെ മൃതദേഹം ചുമന്ന് കിലോമീറ്ററുകള്‍ നടന്ന മാഞ്ചിയെ ഓര്‍ക്കുന്നുണ്ടോ? ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്‌

13

ഭാര്യയുടെ മൃതദേഹം ആമ്പുലന്‍സ് എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ചുമന്ന് കിലോമീറ്ററുകള്‍ നടന്ന നിസഹായനായ ദാന മാഞ്ചിയുടെ ദൃശ്യം അങ്ങനെയൊന്നും ഭാരതീയരുടെ മനസില്‍ നിന്നും മാഞ്ഞ് പോകില്ല.

Advertisements

എന്നാല്‍ സംഭവം നടന്ന ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ദാരിദ്ര്യത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും വിടുതല്‍ നേടിയിരിക്കുകയാണ് ആ കര്‍ഷകന്‍. താന്‍ മേടിച്ച പുതിയ ബൈക്കിന്റെ മേല്‍ ഇരിക്കുന്ന ദാന മാഞ്ചിയുടെ ചിത്രം ഏറെ ആഹ്ലാദത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒഡീഷയിലെ ആദിവാസി കുടുംബത്തിലെ അംഗമാണ് ദാന മാഞ്ചി. ടിബി വന്ന് മരണപ്പെട്ട ഭാര്യ അമങ്ങ് ദെയുടെ മരവിച്ച ശരീരം പുതപ്പില്‍ ചുരുട്ടി സ്വന്തം മകളുടെ അകമ്പടിയോടെയായിരുന്നു അദ്ദേഹം ഒറീസയിലെ റോഡിലൂടെ പത്ത് കിലോമീറ്ററോളം നടന്നത്. ആ ദൃശ്യം കണ്ട മനസാക്ഷിയുള്ള എല്ലാവരും ഉള്ളില്‍ സ്വയം പഴിക്കുകയും, തങ്ങള്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയുമാണ് ചെയ്തത്.

മാഞ്ചിയുടെ അതിപരിതാപകരമായി അവസ്ഥ കണ്ട് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ അദ്ദേഹത്തിന് 9 ലക്ഷം രൂപ നല്‍കുകയുണ്ടായി. ഒരു ബാങ്ക് അക്കൗണ്ട് പോലും ഇല്ലാതിരുന്ന ആ സാധാരണക്കാരനായ കര്‍ഷകന് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ സഹായം വലിയ ആശ്വസമായിരുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ ആവാസ് യോജന വഴി പണിയുന്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തന്റെ മൂന്ന് മക്കള്‍ക്കും ഭുവനേശ്വറിലെ സ്‌കൂളില്‍ സൗജന്യ വിദ്യഭ്യാസവും സര്‍ക്കാര്‍ ഉറപ്പാക്കി. ഇതിനിടയില്‍ അലമതി ദെയ് എന്ന സ്ത്രീയെ മാഞ്ചി വിവാഹവും ചെയ്തു. അവര്‍ ഇന്ന് ഗര്‍ഭണിയുമാണ്.

Advertisement