കാമുകന്‍ ചതിച്ചുവെന്ന് അമ്മയ്ക്ക് മെസ്സേജ് അയച്ചിട്ട് യുവനടി ആത്മഹത്യ ചെയ്തു

23

ചെന്നൈ: വിവാഹ വാ​ഗ്ദാനം നല്‍കി കാമുകന്‍ വഞ്ചിച്ചുവെന്ന് അമ്മയ്ക്ക് വാട്ട്സാപ്പില്‍ സന്ദേശമയച്ച യുവനടി ആത്മഹത്യ ചെയ്തു. തമിഴ് യുവതാരമായ യാഷിക (21) ആണ് ജീവനൊടുക്കിയത്.

Advertisements

തിരുപ്പൂര്‍ സ്വദേശിയായ യാഷിക ചെന്നൈ പെരവള്ളൂരിലെ വീട്ടില്‍ കാമുകന്‍ മോഹന്‍ബാബുവുമായി താമസിക്കുകയായിരുന്നു.

മൊബൈല്‍ സര്‍വ്വീസിങ് കമ്ബനിയിലെ ജീവനക്കാരനായ മോഹനുമായി പ്രണയത്തിലായ യാഷിക ഇയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞ നാലുമാസമായി താമസിച്ചിരുന്നത്.

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ മോഹന്‍ പീഡിപ്പിച്ചുവെന്നും ഇപ്പോള്‍ വിവാഹത്തിന് വിസമ്മതിക്കുന്നുവെന്നും അമ്മയ്ക്കയച്ച സന്ദേശത്തില്‍ നടി പറയുന്നുണ്ട്.

തന്റെ മരണത്തിന് കാരണക്കാരന്‍ മോഹനാണെന്നും താരം അമ്മയോട് വെളിപ്പെടുത്തി.
വിവാഹം കഴിക്കണമെന്ന ആവശ്യം യാഷിക ഉന്നയിച്ചതോടെ മോഹന്‍ബാബു വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി വേറെ താമസം ആരംഭിച്ചെന്നാണ് പൊലീസ് പറയുന്നത്.

ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതായും ചെന്നൈ പൊലീസ് വ്യക്തമാക്കി.

വിമലിനെ നായകനാക്കി ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്ത മന്നന്‍ വ​ഗായാര എന്ന ചിത്രത്തില്‍ താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

Advertisement