കാമുകിയുടെ സഹായത്തോടെ സഹപാഠികളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി 21കാരന്‍ ചെയ്തത്

9

ബംഗളൂരു: കാമുകിയുടെ സഹായത്തോടെ സഹപാഠികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റില്‍. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് എന്ന ഇരുപത്തിയൊന്നുകാരനാണ് പിടിയിലായത്.

Advertisements

സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ കാമുകിയേയും ചോദ്യം ചെയ്‌ത് വരികയാണ്. സിദ്ധാര്‍ത്ഥിന്റെ ആവശ്യപ്രകാരം താനും നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്ന് യുവതി പറഞ്ഞു.

ഈ ദൃശ്യങ്ങള്‍ പുറത്ത് വരാതിരിക്കണമെങ്കില്‍ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് സിദ്ധാര്‍ത്ഥ് ആവശ്യപ്പെടുകയായിരുന്നു.

ഇത് പ്രകാരം സിദ്ധാര്‍ത്ഥ് തന്ന രഹസ്യ ക്യാമറ ഉപയോഗിച്ച്‌ മറ്റ് സഹപാഠികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഒളിക്യാമറ യുവതിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഇയാള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ വിദ്യാര്‍ത്ഥികളിലൊരാള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Advertisement