സിസ്‌റ്റര്‍ അനുപമ, സെമിത്തേരിയില്‍ ഇടം കിട്ടില്ലെന്നറിഞ്ഞിട്ടും പോരാടിയവള്‍, കെെയ്യടിച്ച്‌ കേരളം

24

തിരുവനന്തപുരം: ”സഭ പുറത്താക്കി തിരിച്ചു ചെന്നാല്‍ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലെന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാല്‍ സെമിത്തേരിയില്‍ പോലും ഇടം കിട്ടില്ലെന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവള്‍ക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവര്‍”- എെതിഹാസിക സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയ്‌ക്ക് കെെയ്യടിക്കുകയാണ് ഇന്ന് കേരളം.

Advertisements

തങ്ങള്‍ കണ്ടതില്‍ ഏറ്റവും ധീരയായ വനിത എന്നാണ് സോഷ്യല്‍ മീഡിയ അവരെ വിശേഷിപ്പിക്കുന്നത്. സമര വഴിയില്‍ സിസ്റ്റര്‍ അനുപമ പുറത്തെടുത്ത പോരാട്ട വീര്യത്തെ കുറിച്ചുള്ള കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന വാക്യം കേരളത്തിന് കാണിച്ച്‌ കൊടുത്ത സിസ്റ്ററെ അഭിനന്ദിച്ച്‌ കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ ലോകത്ത് എല്ലാം.

ഫേസ്ബുക്ക് കുറിപ്പ്

സിസ്റ്റര്‍ അനുപമ
ഞാന്‍ കണ്ടതില്‍ ഏറ്റവും ധീരയായ വനിത. കുറ്റകൃത്യം നടന്ന് കഴിഞ്ഞ് 2 വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ലാണ് സിസ്റ്റര്‍ കുറവിലങ്ങാട് മഠത്തിലേക്ക് വരുന്നത്. പീഡന വിവരമറിഞ്ഞ അന്ന് മുതല്‍ ഇരയെ ശക്തിപ്പെടുത്തി ഇരയ്ക്കൊപ്പം കട്ടക്ക് കൂടെ നിന്നു. ആദ്യം സഭാ അധികാരികള്‍ക്ക് പരാതി കൊടുത്തു. നീതിയില്ലെന്നറിഞ്ഞപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടു, അവിടെയും നീതിയില്ലെന്നറിഞ്ഞപ്പോള്‍ തെരുവിലേക്കിറങ്ങി,

സഭ പുറത്താക്കി തിരിച്ചു ചെന്നാല്‍ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാല്‍ സെമിത്തേരിയില്‍ പോലും ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവള്‍ക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവര്‍.

പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും അതിക്ഷേപങ്ങള്‍ക്കും കൂട്ടത്തിലൊന്നിനെ പോലും വിലക്കെടുക്കാനായി വിട്ടു കൊടുക്കാതെ ഒപ്പം ചേര്‍ത്തു നിര്‍ത്തിയവര്‍.

സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ക്ലാസാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ മലയാളിക്ക് എടുത്ത് തന്നത്. ക്രിസ്തുമതത്തിന്റെ അഭിമാനമാണിവര്‍ നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ ശിരസാ വഹിച്ചവര്‍. ഇന്ന് പത്രക്കാര്‍ക്ക് മുന്നില്‍ ഇവരുടെ സ്വരമൊന്നിടറിയപ്പോള്‍ കണ്ണ് നിറഞ്ഞു പോയി.

Advertisement