മുഖ്യമന്ത്രി ഇടപെട്ടു; പികെ ശശിക്കെതിരേ കര്‍ശന നടപടിയുണ്ടാകും

22

പാലക്കാട്: ലൈംഗികപീഡന ആരോപണത്തില്‍ പി.കെ. ശശി എംഎല്‍എയ്ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഎം വൃത്തങ്ങള്‍. ശശിക്കെതിരേ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.

Advertisements

ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും. പാര്‍ട്ടി അന്വേഷണം തീരുന്നതുവരെ സിഐടിയു ജില്ലാ പ്രസിഡന്‍റ് ചുമതലയില്‍നിന്നും ശശിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നുമാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ സെക്രട്ടറിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തുകയും ചെയ്തു.

Advertisement