യേസുദാസ് തന്നെ വേദനിപ്പിച്ചിട്ടുണ്ട്: തുറന്നുപറഞ്ഞ് ഗായകന്‍ മാര്‍ക്കോസ്

30

യേശുദാസിനെ അനുകരിക്കുകയാണെന്ന് ആരോപണത്തിന് പ്രതികരണവുമായി ഗായകന്‍ കെജി മാര്‍ക്കോസ്. ‘വര്‍ഷങ്ങളായി കേള്‍ക്കുന്ന കാര്യമാണിത്, അതിന്റെ പേരില്‍ സിനിമയില്‍ ഞാന്‍ എന്നെ പലരും മാറ്റി നിര്‍ത്തി. ദാസേട്ടന്‍ പോലും എന്നെ തെറ്റിദ്ധരിച്ചു’. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മനസ്സു തുറക്കുന്നു.

Advertisements

വെളുത്ത വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ എന്നെ പലരും പരിഹസിച്ചു. സിനിമയില്‍ ദാസേട്ടന്‍ കൊണ്ടുവന്ന ട്രെന്‍ഡ് ആയിരുന്നു അത്. അത് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ദാസേട്ടനെ അനുകരിച്ചായിരുന്നില്ല ഞാന്‍ അങ്ങനെ ചെയ്തത്. എന്റെ അച്ഛന്‍ വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളായിരുന്നു. അദ്ദേഹം എപ്പോഴും വെള്ള വസ്ത്രം ധരിക്കുമായിരുന്നു. അതായിരുന്നു എന്റെ പ്രചോദനം. വെളുത്ത നിറം മനസ്സിന്റെ നൈര്‍മല്യം കാണിക്കുന്നതാണ്. കുട്ടിക്കാലം മുതലേ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും വെള്ള വസ്ത്രമാണ് കൂടുതലും ഉണ്ടായിരുന്നത്. ഞാന്‍ പാടിത്തുടങ്ങിയ കാലം മുതല്‍ വെള്ളയിട്ടിട്ടുണ്ട്.

വെള്ളവസ്ത്രം ധരിച്ചാല്‍ യേശുദാസ് ആകുമോ? ഇല്ല എന്ന് എനിക്കറിയം. എനിക്കെതിരേ ആദ്യം ഉയര്‍ന്ന ആരോപണം അതായിരുന്നു. എനിക്ക് കഴിവുണ്ടോ? അല്ലെങ്കില്‍ എന്നെ കൊണ്ട് നന്നായി പാടാന്‍ കഴിയുമോ എന്നൊന്നും ആരും ആലോചിച്ചില്ല. അന്നു മുതല്‍ എന്നെ അടിച്ചമര്‍ത്താന്‍ തുടങ്ങി. ഇന്ന് യേശുദാസിന്റെ ശബ്ദത്തില്‍ പാടുന്നവര്‍ ആഘോഷിക്കപ്പെടുകയാണെന്നോര്‍ക്കണം.

ദാസേട്ടന് പോലും ഞാന്‍ അദ്ദേഹത്തെ അനുകരിക്കുകയാണെന്ന ആ ധാരണ ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഐഡന്റിന്റി ഉണ്ടാക്കി വച്ചു എന്നത് സത്യം തന്നെ. പക്ഷേ അത് മാറ്റാരും ഉപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല. അതിനെതിരേ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ദാസേട്ടന്റെ ചില വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ട്.

ഒരു കലാകാരന്‍ എന്ന നിലയില്‍ ദാസേട്ടന്‍ ഒരു സര്‍വ്വകലാശാലയാണ്. നമ്മള്‍ പഠിച്ചു വളര്‍ന്ന ഒരു സംസ്‌കാരമുണ്ട്, നിറകുടം തുളുമ്പില്ല എന്ന്. അദ്ദേഹം നിറകുടം ആണെന്നാണ് എന്റെ ധാരണ’- മാര്‍ക്കോസ് പറഞ്ഞു.

Advertisement