ഹിന്ദു യുവതിയുടെ വിവാഹം മുസ്ലിം ജമാ അത്ത് നടത്തും; കതിർമണ്ഡപം ഒരുങ്ങുന്നത് പള്ളിയങ്കണത്തിൽ, കായംകുളത്ത് നിന്നും മനസ്സ് നിറയ്ക്കുന്ന ഒരു വാർത്ത

17

കാ​യം​കു​ളം: ജാ​തി​മ​ത ചി​ന്ത​ക​ള്‍​ക്ക് അ​തീ​ത​മാ​യി മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്കാ​ണ് സ്ഥാ​ന​മെ​ന്ന സ​ന്ദേ​ശം ഒ​രി​ക്ക​ല്‍ കൂ​ടി പ്ര​ക​ട​മാ​ക്കി നി​ര്‍​ധ​ന​യാ​യ ഹി​ന്ദു യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ മു​സ്‌ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി രം​ഗ​ത്ത്. കാ​യം​കു​ളം ചേ​രാ​വ​ള്ളി അ​മൃ​താ​ഞ്ജ​ലി​യി​ല്‍ പ​രേ​ത​നാ​യ അ​ശോ​ക​ന്‍റെ മ​ക​ള്‍ അ​ഞ്ജു​വി​ന്‍റെ വി​വാ​ഹ​മാ​ണ് കാ​യം​കു​ളം ചേ​രാ​വ​ള്ളി മു​സ്‌ലിം ജ​മാ​അ​ത്ത് ന​ട​ത്തു​ന്ന​ത്.

19 നു ​രാ​വി​ലെ 11.30നും 12.30 ​നും മ​ധ്യേ​യു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ കൃ​ഷ്ണ​പു​രം കാ​പ്പി​ല്‍ കി​ഴ​ക്ക് തോ​ട്ടേ തെ​ക്ക​ട​ത്ത് ത​റ​യി​ല്‍ ശ​ശി​ധ​ര​ന്‍റെ മ​ക​ന്‍ ശ​ര​ത്തു​മാ​യാ​ണ് അ​ഞ്ജു​വി​ന്‍റെ വി​വാ​ഹം. മു​സ്‌ലിം പ​ള്ളി അ​ങ്ക​ണം ഇ​വ​രു​ടെ വി​വാ​ഹ​ത്തി​നു​ള്ള ക​തി​ര്‍​മ​ണ്ഡ​പ​മാ​വും.

Advertisements

മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ സാ​മ്പ​ത്തി​ക സ​ഹാ​യം തേ​ടി അ​ഞ്ജു​വി​ന്‍റെ മാ​താ​വ് ബി​ന്ദു ചേ​രാ​വ​ള്ളി മു​സ്‌ലിം ജ​മാ​അ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ച്ച് സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന​പ്പു​റം വി​വാ​ഹംത​ന്നെ പൂ​ര്‍​ണ​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​ത്തിക്കൊടു​ക്കാ​ന്‍ ചേ​രാ​വ​ള്ളി മു​സ്‌ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വ് അ​ശോ​ക​ന്‍ ര​ണ്ടു വ​ര്‍​ഷം മു​മ്പ് മ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യ ബി​ന്ദു​വും മൂ​ന്നു മ​ക്ക​ളും ഇ​പ്പോ​ള്‍ വാ​ട​കവീ​ട്ടി​ലാ​ണ് താ​മ​സം. ബി​ന്ദു​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെയും പ്ര​യാ​സം മ​ന​സി​ലാ​ക്കി ചേ​രാ​വ​ള്ളി മു​സ്‌ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി​യും വ്യാ​പാ​രി നേ​താ​വു​മാ​യ നു​ജു​മു​ദീന്‍ ആ​ലും​മൂ​ട്ടി​ലാ​ണ് ബി​ന്ദു​വി​നോ​ട് ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക്ക് ഒ​രു അ​പേ​ക്ഷ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

ഈ ​കു​ടും​ബ​ത്തി​ന്‍റെ വി​ഷ​മം നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ട ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക്ക് മ​റ്റൊ​ന്നും ചി​ന്തി​ക്കാ​ന്‍ ഉ​ണ്ടാ​യി​ല്ല. അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചു. ലെ​റ്റ​ര്‍ പാ​ഡി​ല്‍ വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ത​യാറാ​ക്കി അ​ഞ്ജു​വി​ന്‍റെ വിവാഹ​ത്തി​ന് അ​തി​ഥി​ക​ളെ ക്ഷ​ണി​ക്കു​ന്ന ദൗ​ത്യ​വും ജ​മാ​അ​ത്ത് ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തു.

ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ ​തീ​രു​മാ​ന​ത്തി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. ജ​മാ​അ​ത്ത് ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത് മ​ത​സൗ​ഹാ​ര്‍​ദത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക​യാ​യി ഫേ​സ് ബു​ക്കി​ലും വാ​ട്‌​സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ലും ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ക​യാ​ണ്.

Advertisement