രാത്രിയിൽ ചുരിദാറിനുള്ളിലൂടെ കയ്യിട്ടു മാ റി ട ത്തി ൽ ആരോ ശക്തിയായി പിടിച്ചു, പിടഞ്ഞ് എഴുന്നേൽക്കുമ്പോൾ കണ്ട മുഖം എന്ന ഞെട്ടിച്ചു: ആൻസി വിഷ്ണു എഴുതുന്നു

3011

സോഷ്യൽ മീഡിയയ ഉപയോഗിക്കുന്ന ഒട്ടുമിക്ക മലയാളികൾക്കും ഏറെ സുപരിചിതയാണ് ആക്ടിവിസ്റ്റും എഴുത്തുകാരിയും ആയ ആൻസി വിഷ്ണു. തന്നെ കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുള്ള ആൻസി കാലീക പ്രസ്‌കതമായ കുറിപ്പുകളുമായും സോഷ്യൽ മീഡിയൽ എത്താറുണ്ട്.

ഇപ്പോഴിതാ വനിതാ ദിനത്തോട് ആനുബന്ധിച്ച് സ്ത്രീകൾക്കു നേരെയുള്ള ചൂഷണങ്ങളെ നിസാര വൽക്കരിക്കുന്ന സമൂഹത്തെ കുറിച്ച് തുറന്നെഴുതി രംഗത്ത് എത്തിയിരിക്കുകയാണ് അൻസി വിഷ്ണു. ശാ രീ രി കമായി ചൂ ഷ ണം ചെയ്യപ്പെട്ടൊരു സ്ത്രീ, ശരീരത്തിനും മനസിനും ഏറ്റ മുറിവ് കഴുകി കളയുവാൻ വർഷങ്ങൾ എടുക്കുമെന്ന് അൻസി ഓർമ്മിപ്പിക്കുന്നു.

Advertisements

നടി ഖുശ്ബു ചെറിയ പ്രായത്തിൽ പിതാവിനാൽ പീ ഡി പ്പി ക്ക പ്പെ ട്ടിട്ടുണ്ട് എന്ന തുറന്ന് പറച്ചിലിനെ നീ ച മായി നേരിട്ട സോഷ്യൽ ലോകത്തോടും അൻസി തന്റെ എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്. ചെറുപ്പകാലത്ത് തനിക്കു നേരെയുണ്ടായ ലൈം ഗി ക അതിക്രമത്തെക്കുറിച്ചും അൻസി തുറന്നെഴുതുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ആൻസി വിഷ്ണുവിന്റെ തുറന്നു പറച്ചിൽ.

Also Read
ആദ്യ കാഴ്ചയിലേ അവളെന്നെ വീഴ്ത്തി, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയത്തില്‍ ഉറച്ച് നിന്ന് വിവാഹം, ഭാര്യക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അല്ലു അര്‍ജുന്‍

ആൻസി വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

നടി ഖുശ്ബു ചെറിയ പ്രായത്തിൽ പിതാവിനാൽ പീ ഡി പ്പി ക്ക പ്പെട്ടിട്ടുണ്ട് എന്നൊരു തുറന്ന് പറച്ചി ലിനെ ഈ സമൂഹം നേരിട്ടത് എത്ര നീ ച മാ യാണ്. ഇത്രയും നാൾ എന്തെ മിണ്ടാത്തത് എന്നാണ് ആ വാർത്തക്ക് കീഴിൽ കണ്ട കൂടുതൽ കമന്റ്.

ശാ രീ രി കമായി ചൂ ഷ ണം ചെയ്യപ്പെട്ടൊരു സ്ത്രീ, ശരീരത്തിനും മനസിനും ഏറ്റ മുറിവ് കഴുകി കളയുവാൻ വർഷങ്ങൾ എടുക്കും, ചൂഷണം ചെയ്യപ്പെട്ടു എന്ന് പറയുവാൻ ആ സ്ത്രീക്ക് ഒരൊറ്റ ദിവസം മതിയാകില്ല. ഈ വാർത്ത കണ്ടപ്പൊഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്.

കുറെ നാളുകൾക്കു മുൻപ് ഒരു വാർത്തയോ എഴുത്തോ മറ്റോ കണ്ടത്. ഒരു സ്ത്രീയെ ബ ലാ ൽ സം ഘം ചെയ്താലും, ആ സ്ത്രീ തുടക്കത്തിൽ മാത്രമേ എതിർക്കുകയുള്ളു പിന്നീട് അവൾ വഴങ്ങി തരുമെത്രെ. എന്നായിരുന്നു ആ എഴുത്ത്, ഇങ്ങനെയൊരു സംസാരം പലപ്പോഴും പല സുഹൃത്ത് വലയത്തിൽ കേട്ടിട്ടുമുണ്ട്.

അപ്പോഴൊക്കെ അവരോട് തർക്കിച്ചിട്ടുണ്ട്. പിന്നീട് ഒരിക്കലും ആ സുഹൃത്തുക്കൾക്ക് മുന്നിൽ ച്ചെന്ന് നിൽക്കുവാനോ അവരോട് സംസാരിക്കുവാനോ എനിക്ക് ധൈര്യം വന്നിട്ടില്ല. ഏത് സ്ത്രീയാണ് ശാ രീ രി ക ചൂഷണം ആസ്വദിച്ചിട്ടുണ്ടാകുക.

ഇത്തരത്തിൽ സംസാരിച്ച് സ്വയം ഇക്കിളിപെടുത്തി നിർവൃതി പെട്ടവരെ നിങ്ങൾ ചോദിക്കുക നിങ്ങളോട് തന്നെ ഏത് സ്ത്രീയാണ് ശാരീരിക ചൂഷണം ആസ്വദിക്കുകയെന്ന്? സിനിമകളിലെ ഡബിൾ മീനിങ്ങ് തമാശകൾ , സ്റ്റാർ മാജിക് പോലെയുള്ള റിയാലിറ്റി ഷോകൾ, നമ്മുടെയൊക്കെ സുഹൃത്ത് വലയങ്ങളിൽ അറപ്പില്ലാതെ വിളിച്ച് പറയുന്ന ലൈം ഗി ക ചു വയുള്ള സംസാരങ്ങൾ, ഏത് കാലവും സ്ത്രീ ചൂഷണം ചെയ്യപ്പെടുകയാണ്.

Also Read
കഥ കേട്ടപ്പോള്‍ ഒരു സംവിധായകനും സിനിമാ കമ്പനിയും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു, ഏറ്റെടുത്ത് ചെയ്തത് രാജസേനന്‍, പിറന്നത് മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്ന്, മെക്കാര്‍ട്ടിന്‍ പറയുന്നു

കൗമാരത്തിൽ അത്യാവശ്യം തടിച്ച ശരീരമുള്ള പെൺകുട്ടി ആയിരുന്നു ഞാൻ ആ കാലത്ത് ഞാൻ നേരിട്ട തുറിച്ച് നോക്കലുകളെ അതിജീവിക്കാൻ ഇന്നും കഴിയാത്ത ഒരാളാണ് ഞാൻ. ഏകദേശം പതിനഞ്ചോ പതിനാറോ വയസിലാണ്, കുടുംബത്തിൽ എന്തോ ഒരു ചടങ്ങ് നടക്കുന്നു.

വളെരെ ചെറിയ വീടാണ് സൗകര്യങ്ങൾ കുറഞ്ഞ ആ വീട്ടിൽ ഞങ്ങൾ പെൺകുട്ടികൾ എല്ലാം ഒരുമിച്ച് കിടന്നുറങ്ങിയ ഒരു രാത്രിയിൽ ചുരിദാറിനുള്ളിലൂടെ, വളെരെ ശക്തിയിൽ മാ റി ട ത്തി ലെ ഒരു പിടുത്തം അനുഭവപ്പെട്ട് വളെരെ വേദനയോടെ ഞെട്ടി എഴുന്നേൽക്കുമ്പോൾ മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ട മുഖമാണ് എന്നെ കൂടുതൽ ഞെട്ടിച്ചത് ബന്ധത്തിലുള്ള ഒരാൾ തന്നെ.

വർഷങ്ങൾ എത്ര കഴിഞ്ഞാണ് ഇത് എഴുതുവാൻ എങ്കിലും ഞാൻ ധൈര്യപെട്ടത്. ഇപ്പോഴും ആ രാത്രിയെ കുറിച്ചോർക്കുമ്പോൾ നെഞ്ച് വേദനിക്കും, എനിക്ക് ശ്വാസം നിലച്ച് പോകും. അന്ന ത്തെ ആ രാത്രിക്ക് ശേഷം അതിരാവിലെ എഴുന്നേറ്റ് കുളിച്ചതും, അന്ന് ധരിച്ചിരുന്ന ചുരിദാറും അടി വസ്ത്രങ്ങളും കത്തിച്ചതും, അയാളുടെ മുഖം കാണുമ്പോഴൊക്കെ കഴിച്ച ഭക്ഷണം തികട്ടി വന്നതും, ശ്വാസം മുട്ടിയതും തൊണ്ടകുഴിയിൽ ശബ്ദം കെട്ടി നിന്നതും ഓർക്കുന്നു.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും എനിക്ക് രാത്രിയിൽ ഒറ്റക്ക് ഉറങ്ങുവാൻ പേടിയാണ്, രാത്രികളിൽ പിച്ചും പേയും പറയാറുണ്ട്. ശാ രീ രി ക ബന്ധത്തോട് അറപ്പോ വെറുപ്പോ പേടിയോ തോന്നിയ നാളുകളും എനിക്ക് ഉണ്ടായിട്ടുണ്ട്. ശാ രീ രി കമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളൊക്കെ അത്തരമൊരു ചൂഷണത്തെ പറ്റി തുറന്ന് പറയുവാനും അതിജീവിക്കാനും സമയമെടുക്കും.

മാസങ്ങളോ വർഷങ്ങളോ എടുക്കും. ഈ പെണ്ണുങ്ങൾക്ക് ശ രീ രം കൊടുത്താൽ എന്താ തേഞ്ഞു പോകുമോ എന്ന് ചോദിച്ച സുഹൃത്തായ പോ ലീ സുകാരനോടും. ചോദിച്ചാൽ കിട്ടുമോ എന്ന് വളെരെ നിസാരമായി ചോദിച്ച് ഒരു സ്ത്രീയുടെ സ്വാകാര്യതയിലേക്ക് ഇറങ്ങി ചെല്ലുന്ന ആണുങ്ങളോടും അത്ര എളുപ്പമല്ല ഒരു സ്ത്രീക്ക് ലൈം ഗി ക ത.

എങ്കിലും ഒന്ന് ഡെറ്റോൾ ഒഴിച്ച് കുളിച്ചാൽ തീരുന്ന അറപ്പാണ് നിങ്ങൾ എന്ന് വീണ്ടും പറയുന്നു.

അൻസി വിഷ്ണു

Also Read
അന്ന് ആ രണ്ട് മലയാള സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്, പക്ഷേ ഒരിക്കലും അവസരം ചോദിച്ച് അങ്ങോട്ട് പോകേണ്ടി വന്നിട്ടില്ല, ശ്രദ്ധ നേടി അസിന്റെ വാക്കുകള്‍

Advertisement