എന്റെ മകളാണ് അനന്യ. ജന്മം കൊണ്ടല്ല, ഹൃദയം കൊണ്ട്. ഞാനാ വേദന കണ്ണീരിലൊതുക്കാൻ പാടുപെടുകയാണ് ; ഹൃദയം നുറുങ്ങുന്ന വേദനയോടെ രഞ്ജു രഞ്ജിമാറിന്റെ വാക്കുകൾ

108

ശസ്ത്രക്രിയാ പിഴവ് മൂലം ജീവിതം ഉപേക്ഷിച്ച അനന്യയുടെ ‘അമ്മ’ രഞ്ജു രഞ്ജിമാർ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ട്രാൻസ്‌ജെൻഡർ കടന്നു പോകുന്ന പൊള്ളുന്ന ജീവിതവഴികളെക്കുറിച്ചാണ് രഞ്ജു രഞ്ജിമാർ തുറന്ന് പറയുന്നത്.

”എന്റെ മകളാണ് അനന്യ. ജന്മം കൊണ്ടല്ല, ഹൃദയം കൊണ്ട്. ഞാനാ വേദന കണ്ണീരിലൊതുക്കാൻ പാടുപെടുകയാണ്. വിഷമം സഹിക്കാനാകാതെയാണ് അവളുടെ പങ്കാളി ജിജുവും ജീവൻ ഉപേക്ഷിച്ചത്.” എന്നാണ് കണ്ണ് കലങ്ങി രഞ്ജു രഞ്ജിമാർ പറഞ്ഞത്.

Advertisements

ALSO READ

ഓണത്തിന് പാവാടയും ബ്ലൗസുമണിഞ്ഞ് ഗ്ലാമറസായി എസ്തർ അനിൽ

കേട്ടവരെല്ലാം ഞെട്ടിയ വേർപാടായിരുന്നു ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റും ആർജെയുമായിരുന്ന അനന്യകുമാരി അലക്‌സിന്റെ മരണം. ശസ്ത്രക്രിയയിലെ പിഴവാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന െവളിപ്പെടുത്തലുകളോടെ വിവാദം കത്തിപ്പടർന്നു. എപ്പോഴും ചിരിച്ചു മാത്രം കണ്ടിരുന്ന രഞ്ജു രഞ്ജിമാർ ഇപ്പോൾ പെയ്യാൻ പോകുന്ന കാർമേഘം പോലെ സങ്കടപ്പെട്ടിരുന്നു പറയുന്നതും തനിക്കു പ്രിയപ്പെട്ട അനന്യയെക്കുറിച്ചാണ്.

”ഒരു വർഷം മുൻപായിരുന്നു അനന്യയുെട ലിംഗ മാറ്റ ശസ്ത്രക്രിയ. ഇതു കഴിഞ്ഞ് 41 ദിവസത്തിനു ശേഷം സ്ത്രീയായി മാറിയതിന്റെ ആഘോഷം നടത്തും. ജൽസ എന്നാണ് ചടങ്ങിന്റെ പേര്. അന്ന് അവളെ മണവാട്ടിയെപ്പോലെ ഒരുക്കി ‘ലച്ച’ എന്ന പ്രത്യേക തരം താലിമാല ഉണ്ടാക്കി കഴുത്തിൽ കെട്ടിക്കൊടുക്കും. ‘ലച്ച’ കെട്ടിക്കൊടുക്കുന്നത് അവർ അമ്മയുടെ സ്ഥാനം തരുന്നവരാണ്. പിന്നീട് അവളുടെ അമ്മ എന്ന നിലയിലുള്ള കടമകൾ എല്ലാം നിർവഹിക്കുന്നത് ലച്ച കെട്ടിക്കൊടുക്കുന്നവരാണ്. അനന്യക്ക് ലച്ച കെട്ടിക്കൊടുത്തത് ഞാനാണ്.

ട്രാൻസ്വുമൺ മരണം സംഭവിച്ചാൽ ജൽസ ദിവസം അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും അവളുടെ കുഴിമാടത്തിൽ ഉപേക്ഷിക്കണം. അതും ചെയ്യേണ്ടത് അമ്മയാണ്. ഒരമ്മയും ഇതാഗ്രഹിക്കില്ല. പക്ഷേ, എനിക്കതു ചെയ്യേണ്ട ദുര്യോഗം വന്നു.

എട്ടൊൻപതു വർഷം മുൻപ്, ഞാൻ കോഴിക്കോട് ഒരു ബ്യൂട്ടി പേജന്റിന് പോകുമ്പോൾ അവിടെ മത്സരാർഥിയായി അനന്യ വന്നിരുന്നു. പിന്നീട് എറണാകുളത്ത് വീണ്ടും കണ്ടു. ‘വനിത’ ആദ്യമായി ദീപ്തി കല്യാണിയെന്ന ട്രാൻസ്വുമണിനെ കവർ പേജാക്കിയപ്പോൾ മേക്കപ് ചെയ്തത് ഞാനാണ്. അന്നു ദീപ്തിയുടെ കൂടെ അനന്യയും വന്നിരുന്നു.

ALSO READ

നിങ്ങൾക്ക് ഒരാളോട് ഒരുപാട് ഇഷ്ടം ആണെകിൽ നിങ്ങൾ ആ വ്യക്തിയുടെ ഫോട്ടോയും മറ്റും ഇങ്ങനെ പുറത്തുവിടുമോ ? ആദ്യമായി റൂമേഴ്സിനോട് പ്രതികരിച്ച് ഋതു മന്ത്ര

2017 ൽ ഞാൻ തുടങ്ങിയ ‘ദ്വയ’ എന്ന സംഘടന നടത്തിയ ബ്യൂട്ടി പേജന്റിൽ മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ആ ബന്ധം വളർന്നു വളർന്ന് എന്നെ അമ്മയായി സ്വീകരിക്കുന്നിടത്തോളം എത്തി.

അനന്യയുടെ സർജറിയെക്കുറിച്ച് രഞ്ജുവിന്റെ വാക്കുകൾ

തീർച്ചയായും. സർജറി കഴിഞ്ഞ് എന്റെ വീട്ടിലേക്കാണ് അവൾ വന്നത്. അന്നു രാത്രി തന്നെ ഛർദി തുടങ്ങി. എക്കിളും കൂടുതലായിരുന്നു. ഐൻറ സർജറി 2020 മേയ് പതിനേഴിനും അനന്യയുടേത് ജൂൺ പതിനാലിനും ആയിരുന്നു. അങ്ങനെ ഞാനും വിശ്രമത്തിലായിരുന്നു. അതുകൊണ്ട് അവളെ നേരിട്ടു താങ്ങിപ്പിടിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. പക്ഷേ, സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നു. അന്നു രാത്രി തന്നെ അവളെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയി.

സ്‌കാൻ ചെയ്തപ്പോൾ രണ്ടു മൂന്നിടത്ത് കുഴപ്പങ്ങൾ ഉള്ളതായി കണ്ടു. അപ്പോൾ തന്നെ റീ സർജറി ചെയ്തു. വയർ ഇരുവശത്തും തുളച്ച് അതിലൂടെ ട്യൂബ് ഇടേണ്ടി വന്നു. പല സങ്കീർണതകളും ഉണ്ടായിരുന്നു.

പത്തിരുപത് ദിവസം കഴിഞ്ഞാണ് ഡിസ്ചാർജ് ആയത്. അന്നേരം വലിയ കുഴപ്പൊന്നുമില്ലായിരുന്നു. പിന്നീടാണ് വജൈനയുടെ ഭാഗത്തെ ചില പ്രശ്‌നങ്ങൾ ശ്രദ്ധയിൽ െപട്ടത്. ഒരു സർജറി കൂടി ചെയ്താൽ ശരിയാകും എന്നാണ് വിദഗ്ധർ പറഞ്ഞത്. വീണ്ടും അതേ ഡോക്ടറെ കൊണ്ട് സർജറി ചെയ്യിക്കുക അവൾക്ക് ഭയമായിരുന്നു.

ഡൽഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ റീ സർജറി ചെയ്യാനായിരുന്നു അവളുടെ തീരുമാനം. പക്ഷേ, ചികിത്സയുടെ ഫയലുകളും കിട്ടിയില്ല. ഒരു തീരുമാനം വരും വരെ പിടിച്ചു നിൽക്കാനുള്ള ശക്തിയും ഇല്ലായിരുന്നു എന്റെ മകളുടെ മനസ്സിന്.

Advertisement