തകർപ്പൻ ബാറ്റിങ്ങുമായി ശ്രേയസ് അയ്യർ, തീതുപ്പി ഖലീൽ അഹമ്മദ്: വെസ്റ്റ്ഇൻഡീസിനെ തകർത്ത് വിട്ട് ഇന്ത്യ

25

വെസ്റ്റ്ഇൻഡീസ് എയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം. ബൗളർമാർ തിളങ്ങിയ മത്സരത്തിൽ 65 റൺസിനാണ് ഇന്ത്യ എയുടെ ജയം.

ശ്രേയസ് അയ്യർ ഇന്ത്യയ്ക്കായി അർധ സെഞ്ച്വറി നേടിയപ്പോൾ ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ടോസ് ടേി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 48.5 ഓവറിൽ 190 റൺസിന് പുറത്താകുകയായിരുന്നു.

Advertisements

107 പന്തിൽ എട്ട് ഫോറും ഒരു സിക്സും അടക്കം 77 റൺസെടുത്ത ശ്രേയസ് അയ്യർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വിഹാരി 34 റൺസും എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 35.5 ഓവറിൽ 125 റൺസിന് പുറത്താകുകയായിരുന്നു. എട്ട് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീലാണ് വിൻഡീസിനെ തകർത്തത്.

ചഹറും പട്ടേലും വാഷിംഗ്ടൺ സുന്ദറും രണ്ട് വി്ക്കറ്റ് വീഴ്ത്തി. വിൻഡീസിനായി 41 റൺസ് വീതമെത്തി കാർട്ടെറും റെയ്ഫറും മാത്രമാണ് തിളങ്ങിയത്. അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുളളത്.

Advertisement