സെമിഫൈനലിൽ മുഹമ്മദ് ഷമിയെ എന്തിന് പുറത്താക്കി: ആഞ്ഞടിച്ച് ക്രിക്കറ്റ് ആരാധകർ

6

ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിൽ പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിന് എതിരെ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് ലോകം. മുൻ ഇന്ത്യൻ താരങ്ങളും ആരാധകരുമാണ് സോഷ്യൽ മീഡിയയിലൂടെ ഷമിയെ പുറത്തിരുത്താനുളള തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഓൾഡ് ട്രാഫോർഡിലെ ബൗളിംഗിന് അനുകൂലമായ പിച്ചിൽ വിക്കറ്റുകൾ എളുപ്പത്തിൽ സ്വന്തമാക്കുന്ന ഷമിയെ പുറത്തിരുത്തിയതാണ് മുൻ താരങ്ങളടക്കമുളളവരെ ഞെട്ടിച്ചത്. നാല് മത്സരങ്ങളിൽ നിന്ന് ഒരു ഹാട്രിക്ക് ഉൾപ്പെടെ 14 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

Advertisements

ഭുവനേശ്വർ കുമാറിന് പരിക്കേറ്റതിനെ തുടർന്ന് പ്ലെയിംഗ് ഇലവനിലെത്തിയ ഷമി ശ്രീലങ്കയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും കളിച്ചിരുന്നില്ല.

ഡെത്ത് ഓവറുകളിൽ റൺസ് വഴങ്ങുന്നതാണ് ഷമിയെ ഉൾപ്പെടുത്താത്തതിന് കാരണമെന്നും ഒരു കൂട്ടം ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിനെതിരേ തന്റെ അവസാന മൂന്ന് ഓവറിൽ ഷമി വഴങ്ങിയത് 44 റൺസാണ്.

ഭുവനേശ്വർ കുമാറും ജസ്പ്രീത് ഭുംറയും യുസ്വേന്ദ്ര ചാഹലുമാണ് ന്യൂസിലൻഡിനെതിരേ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നടത്തുന്നത്. ഒപ്പം ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയുമുണ്ട്.

Advertisement