തകർത്താടി മെസ്സി, കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ നിലംപരിശാക്കി അർജന്റീന സെമിയിൽ, രണ്ട് അസിസ്റ്റും ഒരു ഗോളുമായി മെസ്സിയുടെ വിളയാട്ടം

59

രണ്ട് അസിസ്റ്റും ഒരു ഗോളുമായി മെസ്സിയുടെ വിളയാട്ടം

ഗോയിയാനിയ: ലോക ഫുഡ്‌ബോളിലെ സൂപ്പർതാരം ലയണൽ മെസ്സിയുടെ തകർപ്പൻ കളിയുടെ പിൻ ബലത്തിൽ ഇക്വഡോറിനെ മൂന്ന് ഗോളിന് തകർത്ത് കോപ്പ അമേരിക്ക ഫുട്‌ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീന സെമിയിൽ കടന്നു. അത്യുഗ്രൻ രണ്ട് ഗോളിന് വഴിയൊരുക്കിയും കിടിലൻ മൂന്നാം ഗോൾ സ്വന്തമാക്കിയും സൂപ്പർ പെർഫോമൻസ് കാഴ്ച വെച്ച ലയണൽ മെസ്സിയുടെ മികവിലായിരുന്നു അർജന്റീനയുടെ മിന്നുന്ന ജയം.

Advertisements

എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു അർജന്റീനയുടെ ഉജ്ജ്വല ജയം. ബുധനാഴ്ച നടക്കുന്ന സെമിയിൽ അർജന്റീന കൊളംബിയയെ നേരിടും. 40ാം മിനുട്ടിൽ റോഡ്രിഗോ ഡി പോളാണ് അർജന്റീനക്കായി ആദ്യം ഗോൾ വല കുലുക്കിയത്. 84ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസ് അർജന്റീനയുടെ ലീഡ് ഉയർത്തി.

ഇഞ്ചൂറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് ലയണൽ മെസിയും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ കോപ്പയിൽ മെസിയുടെ ഗോൾ നേട്ടം നാലായി. അർജന്റീനയുടെ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയതും മെസിയായിരുന്നു. ഏയ്ഞ്ചൽ ഡി മരിയക്കെതിരായ പിയെറോ ഹിൻകാപിയയുടെ ഫൗളിനെ തുടർന്നായിരുന്നു ഫ്രീകിക്ക് വിധിച്ചത്. വാർ പരിശോധിച്ച റഫറി ഈ ഫൗളിന് ഹിൻകാപിയക്ക് ചുവപ്പു കാർഡ് നൽകുകയും ചെയ്തു.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണം അഴിച്ചുവിട്ട അർജന്റീന 40ാം മിനിറ്റിലാണ് മുന്നിലെത്തിയത്. മെസ്സിയുടെ പാസിൽ നിന്ന് റോഡ്രിഗോ ഡി പോളാണ് അർജന്റീനയ്ക്കായി സ്‌കോർ ചെയ്തത്. ആവേശകരമായ മത്സരത്തിന്റെ രണ്ടാം പകുതിയിലെ അവസാന നിമിഷങ്ങളിലായിരുന്നു പിന്നീടുള്ള രണ്ട് ഗോളുകൾ പിറന്നത്.

84ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ ഇക്വഡോറിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത് മെസ്സി നൽകിയ പാസിൽ മാർട്ടിനെസാണ് ഗോൾ നേടിയത്. പിന്നാലെ ഇൻജുറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് മെസ്സി അർജന്റീനയുടെ ഗോൾപ്പട്ടിക മൂന്നിലെത്തിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടം മുതൽ തോൽവിയറിയാതെ മുന്നേറിയാണ് അർജന്റീനയുടെ സെമി പ്രവേശനം.

പിയേറോ ഹിൻകാപി ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായാണ് ഇക്വഡോർ മത്സരം പൂർത്തിയാക്കിയത്. ഇതോടെ കോപയിൽ സെമി ഫൈനൽ ലൈനപ്പായി. സെമിയിൽ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ.നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ പെറുവിനെ സെമിയിൽ നേരിടും.

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ യുറഗ്വായെ തകർത്താണ് കൊളംബിയ സെമിയിൽ കടന്നത്. ഷൂട്ടൗട്ടിൽ 4-2നായിരുന്നു കൊളംബിയൻ ടീമിന്റെ വിജയം. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിത സമനിലയില ആയതോടെയാണ് വിജയിയെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.

Advertisement