Home Sports

സഹീർഖാനെ പരിഹാസിച്ച് ഹർദിക് പാണ്ഡ്യ; അഹങ്കാരം തലയ്ക്ക് പിടിച്ചെന്ന് ആരാധകർ

43

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ ചാനല്‍ ഷോയില്‍ വിവാദപ്രസ്താവന നടത്തിയ പൊല്ലാപ്പുകള്‍ വിട്ടൊഴിഞ്ഞപ്പോഴേക്കും അടുത്ത വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് .മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ഖാന്റെ ജന്‍മദിനത്തിന് പാണ്ഡ്യ അയച്ച ആശംസയാണ് പുതിയ പ്രശ്‌നത്തിന് കാരണം. സഹീര്‍ഖാന്റെ 41ാം ജന്മദിനമായ ഇന്നലെ ഹര്‍ദിക് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലൊന്നില്‍ സഹീറിന്റെ ഡെലിവറിയില്‍ ഹര്‍ദിക് ബൗണ്ടറി നേടുന്നതിന്റെ വീഡിയോയാണ് പങ്കു വെച്ചത്. ഒപ്പം ഇങ്ങനെയുമെഴുതി ‘ ആശംസകള്‍ സാഖ് [ സഹീര്‍ ഖാന്‍] ഞാന്‍ അടിച്ചു പറത്തിയതു പോലെ നിങ്ങളും അടിക്കുമെന്ന് കരുതുന്നു.’

ട്വീറ്റു കണ്ട ക്രിക്കറ്റ് ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് പാണ്ഡ്യക്കെതിരെ നടത്തിയത്. വില കുറഞ്ഞ പ്രശസ്തിക്കുവേണ്ടി മുതിര്‍ന്ന കളിക്കാരനെ അപമാനിക്കുന്നു എന്നാണ് ചിലര്‍ പറയുന്നത്. ബൗളറായിട്ടു കൂടി ബാറ്റിംഗിലും സഹീര്‍ഖാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും പറഞ്ഞ ആരാധകര്‍ സഹീര്‍ ഖാന്‍ സിക്‌സര്‍ അടിക്കുന്ന വീഡിയോകളും പങ്കു വെച്ചു.നേരത്തെ കോഫീ വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി എന്ന പേരില്‍ ബി.സി.സി.ഐ യില്‍ ഹര്‍ദിക് പാണ്ഡ്യക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു.പരിക്കു കാരണം ലണ്ടനില്‍ നിന്നും സര്‍ജറികഴിഞ്ഞ് 5 മാസത്തെ വിശ്രമത്തിലാണ് ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ.

Advertisements

Advertisement