സച്ചിനെയും സെവാഗിനെയും പിന്നിലാക്കി ചരിത്രനേട്ടത്തില്‍ രോഹിത് ധവാന്‍ കൂട്ടുകെട്ട്

12

ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിങ് ജോഡിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മയും ശിഖാര്‍ ധവാനും.

Advertisements

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ നാലാം മത്സരത്തിലാണ് 4387 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീരേന്ദര്‍ സെവാഗ് ജോഡിയെ മറികടന്ന് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത് .

8227 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൗരവ് ഗാംഗുലി ജോഡിയാണ് ഈ നേട്ടത്തില്‍ മുന്‍പിലുള്ളത് .

114 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ സെവാഗ് ജോഡി 4387 റണ്‍സ് നേടിയതെങ്കില്‍ വെറും 102 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് ധവാന്‍ ജോഡി അവരെ മറികടന്നത് .

210 റണ്‍സാണ് ഇരുവരുടെയും ഏറ്റവും ഉയര്‍ന്ന ഓപണിങ് കൂട്ടുകെട്ട് . 182 റണ്‍സാണ് സച്ചിന്റെയും സെവാഗിന്റെയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.

176 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിനും ഗാംഗുലിയും ചേര്‍ന്ന് 8227 റണ്‍സ് നേടിയത് . 26 തവണ ഈ കൂട്ടുകെട്ട് നൂറ് കടന്നപ്പോള്‍ 29 തവണ അമ്ബത് കടന്നു . 258 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് .

Advertisement