ഐപിഎല്‍ ആരാധകരെ ത്രസിപ്പിച്ച് വീണ്ടും ഹര്‍ദികിന്റെ ഹെലികോപ്റ്റര്‍ ഷോട്ട്

19

നാം ഏറെ ഹെലികോപ്റ്റർ ഷോട്ട് കണ്ടിട്ടുള്ളത് എംഎസ് ധോണിയുടെ ബാറ്റിൽ നിന്നാണ്.

അടുത്തകാലത്ത് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് ഈ സവിശേഷ ഷോട്ട് കൂടുതലായി കളിക്കുന്ന താരങ്ങളിൽ ഒരാൾ.

Advertisements

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻറെ താരമായ ഹർദിക് രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ മികച്ചൊരു ഹെലികോപ്റ്റർ ഷോട്ട് കളിച്ചു.

ജോഫ്ര ആർച്ചറിൻറെ 19-ാം ഓവറിലെ അവസാന പന്താണ് ഹർദിക് ഹെലികോപ്റ്ററിൽ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയത്.

അവസാന ഓവറുകളിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഹർദിക് 11 പന്തിൽ 28 റൺസെടുത്തു.

ഹർദികിനൊപ്പം രോഹിതും(47) ഡി കോക്കും(81) തിളങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 187 റൺസെടുത്തു.

രാജസ്ഥാനായി ആർച്ചർ മൂന്നും കുൽക്കർണിയും ഉനദ്കട്ടും ഓരോ വിക്കറ്റും നേടി.

Advertisement