ഡൽഹി തോൽവി ഇരന്നു വാങ്ങിയത്; ചെയ്തത് ചരിത്രപരമായ മണ്ടത്തരം

4

ചെന്നൈ സൂപ്പർ കിങ്‌സിനോട് ഐപിഎല്ലിൽ രണ്ടാം ക്വാളിഫയറിൽ തോറ്റു പുറത്തായ ഡൽഹി ക്യാപിറ്റൽസ് നഷ്ടപ്പെടുത്തിയ ആ റണ്ണൗട്ട് അവസരത്തെ കുറിച്ചോർത്ത് ഇപ്പോൾ ശരിക്കും ഖേദിക്കുന്നുണ്ടാകും.

മൂന്നാം ഓവറിൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ വിജയത്തിലേക്ക് നയിച്ച ഷെയ്ൻ വാട്‌സൺ ഫാഫ് ഡുപ്ലെസിസ് സഖ്യത്തെ പുറത്താക്കാനുളള സുവർണാവസരമാണ് ഡൽഹി താരങ്ങൾ അശ്രദ്ധ കൊണ്ട് കളഞ്ഞ് കുളിച്ചത്.

Advertisements

ട്രന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ ഡുപ്ലെസിസ് സിംഗിളിനായി രണ്ടടി മുന്നോട്ട് വെച്ചു. അപ്പോഴേക്കും നോൺസ്‌ട്രൈക്ക് എൻഡിൽ നിന്നും ഷെയ്ൻ വാട്‌സൺ പിച്ചിന്റെ പകുതിയോളം എത്തിയിരുന്നു. എന്നാൽ ഫാഫ് തിരിഞ്ഞ് ഓടി.

ഇതോടെ വാട്സൻ നോൺസ്‌ട്രൈക്ക് എൻഡിലേക്ക് മടങ്ങി. എന്നാൽ പെട്ടെന്ന് തന്നെ ഡുപ്ലസിയും നോൺസ്‌ട്രൈക്ക് എൻഡിലേക്ക് ഓടി. അതിനിടെ പന്തെടുത്ത ഫീൽഡർ അക്ഷർ പട്ടേൽ നോൺസ്‌ട്രൈക്കർ എൻഡിലേക്ക് എറിഞ്ഞു.

പന്ത് കൈയിലൊതുക്കിയ കോളിൻ മൺറോയ്ക്ക് സ്റ്റമ്പിൽ ഒന്ന് തട്ടിയാൽ മതിയായിരുന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. മൺറോ നേരെ പന്തെടുത്ത് വിക്കറ്റ് കൂപ്പർ റിഷഭിനെ ലക്ഷ്യമാക്കി എറിഞ്ഞു.

എന്നാൽ അതിവേഗത്തിലെത്തിയ പന്ത് കൈപിടിയിലൊതുക്കാൻ റിഷഭിനായില്ല. ഫലമോ ഉറച്ച റണ്ണൗട്ടിൽ നിന്ന് ഡുപ്ലസിയും വാട്സണും രക്ഷപ്പെട്ടു.

മത്സരത്തിൽ ഇരുവരും 50 റൺസ് വീതം നേടിയിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ 81 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഇതോടെ ചെന്നൈയുടെ ജയം സുഖമമാകുകയും ചെയ്തു.

Advertisement