ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിനെതിരെ രൂക്ഷ വിമർശനവുമായി സഹതാരം ആന്ദ്രേ റസൽ.
ടീമിലെ അന്തരീക്ഷം ശരിയല്ലെന്നും തെറ്റായ ബൗളിംഗ് തീരുമാനങ്ങളാണ് ടീമിൻറെ തുടർതോൽവിക്ക് കാരണമെന്നും റസൽ ആരോപിച്ചു.
Advertisements
  
മികച്ച ടീമാണ് കൊൽക്കത്തയുടേത്. ഓരോ സമയത്തും ശരിയായ ബൗളർമാരെയല്ല പന്തെറിയാൻ നിയോഗിക്കുന്നത്.
ഇത്തരം തെറ്റായ തീരുമാനങ്ങളാണ് ജയിക്കാവുന്ന കളിപോലും തോൽക്കാൻ കാരണമെന്നും പറഞ്ഞു. അസാധാരണ ഫോമിൽ കളിച്ച റസലിൻറെ മികവിലായിരുന്നു കൊൽക്കത്തയുടെ ആദ്യ ജയങ്ങൾ.
11 ഇന്നിംഗ്‌സിൽ 406 റൺസെടുത്ത റസൽ മൂന്ന് കളിയിൽ മാൻ ഓഫ് ദ മാച്ചായിരുന്നു. തുടർച്ചയായി ആറ് കളിയിൽ തോറ്റ കൊൽക്കത്ത ലീഗിൽ ആറാം സ്ഥാനത്താണിപ്പോൾ
Advertisement 
  
        
            








