Home Sports

എവിടെ യുവി? ഇർഫാൻ പത്താന്റെ നേതൃത്വത്തിൽ മുംബൈയ്ക്കെതിരെ ആഞ്ഞടിച്ച് ആരാധകർ

51

മുംബൈ ഇന്ത്യൻസ് താരം യുവരാജ് സിംഗിന് ഐപിഎല്ലിൽ അവസരം നൽകാത്തതിൽ നിരാശപ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

തന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് യുവരാജിനെ മുംബൈ പ്ലേയിംഗ് ഇലവനിൽ കാണാത്തതിലുളള നിരാശ ഇർഫാൻ പ്രകടിപ്പിച്ചത്.

Advertisements

യുവി എവിടെ? എന്നാണ് ട്വിറ്ററിൽ ഇർഫാൻ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരും യുവിയെ തുടർച്ചയായി തഴയുന്ന മുംബൈ മാനേജ്‌മെന്റിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ട്.

വൻ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ് ഈ സീസൺ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെത്തിയത്.

താരലേലത്തിന്റെ ആദ്യ ഘട്ടത്തിൽ വിൽക്കപ്പെടാതെ പോയ യുവിയെ രണ്ടാം അവസരത്തിൽ അടിസ്ഥാന വിലയായ ഒരു കോടി നൽകി മുംബൈ സ്വന്തമാക്കുകയായിരുന്നു.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത യുവി ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും ഇതിന്‌ശേഷം നിരാശപ്പെടുത്തുകയായിരുന്നു.

ആദ്യ മത്സരത്തിൽ 53 റൺസും രണ്ടാം മത്സരത്തിൽ 23 റൺസുമാണ് യുവരാജ് സ്വന്തമാക്കിയത്. എന്നാൽ പഞ്ചാബിനെതിരെ 18 റൺസിൽനും ചെന്നൈക്കെതിരെ 4 റൺസിനും യുവരാജ് പുറത്തായി.

പിന്നീട് യുവരാജിനെ പരീക്ഷിക്കാൻ രോഹിത്ത് തയ്യാറായിട്ടില്ല. മുംബൈ നിരയിൽ ഇഷാൻ കിഷൻ എത്തിയതാണ് യുവരാജിന് വിനയായത്.

കഴിഞ്ഞ ദിവസം ഡെൽഹിക്കെതിരെ നടന്ന മത്സരത്തിൽ അസുഖത്തെത്തുടർന്ന് കിഷന് കളിക്കാനാകില്ലെന്ന് ഉറപ്പായപ്പോൾ യുവി ടീമിലേക്ക് തിരിച്ചു വരുമെന്ന് ആരാധകർ കരുതിയെങ്കിലും അതുണ്ടായില്ല. ഇതാണ് ആരാധരോഷത്തിന് കാരണം.

Advertisement