തന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ച റാഷിദ് ഖാനെ അറഞ്ചം പുറഞ്ചം അടിച്ച് പറത്തി പണികൊടുത്ത് വാട്‌സൺ

10

കഴിഞ്ഞ ദിവസത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസസ് മത്സരത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തിയ ചില സംഭവവികാസങ്ങളുണ്ടായി.

മത്സരത്തിനിടെ തന്റെ ഓവറിൽ വാട്‌സണെ പ്രകോപിപ്പിക്കാൻ ശ്രമിച്ച റാഷിദ് ഖാൻ ഓസീസ് താരത്തിന്റെ ബാറ്റിന്റെ ചൂട് ശരിയ്ക്കും അറിഞ്ഞു.

Advertisements

തുടർച്ചയായി ബൗണ്ടറികൾ പായിച്ചാണ് വാട്സൺ ഇതിനോട് പ്രതികരിച്ചത്. മത്സരത്തിൽ സൺറൈസസിനായി നന്നായി തല്ലു വാങ്ങിയത് സന്ദീപ് ശർമ്മയും റാഷിദ് ഖാനുമാണ്.

റാഷിദ് ഖാൻ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും വിട്ടുകൊടുത്തത് 44 റൺസാണ്. ഈ സീസൺ ഐപിഎല്ലിലെ മോശം പ്രകടനമായിരുന്നു റാഷിദിന്റേത്.

അതെസമയം വാട്സനാകട്ടെ വിമർശനങ്ങളെല്ലാം കാറ്റിൽ പറത്തിയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. 53 പന്തിൽ നിന്ന് എണ്ണംപറഞ്ഞ ആറ് സിക്‌സറുകളും ഒമ്പത് ഫോറുകളും സഹിതം 96 റൺസാണ് വാട്‌സൺ നേടിയത്.

സെഞ്ച്വറിക്ക് നാല് റൺസ് അകലെ വാട്സണെ ഭുവനേശ്വർ പുറത്താക്കുകയായിരുന്നു. മത്സര വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് ചെന്നൈ സ്വന്തമാക്കിയിട്ടുളളത്.

Advertisement