Home Sports

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ സൂപ്പർതാരം കളിക്കും, കോഹ്ലി ഒന്നു കരുതിയിരിക്കണം എന്ന് മുന്നറിയിപ്പ്

21

ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ട് ടീമുകളാണ് ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും.

ബാറ്റിംഗ് മുതൽ ബോളിംഗ് ഡിപ്പാർട്ട്മെന്റ് വരെയുള്ള തുല്ല്യതയാണ് ഇരു ടീമുകളെയും കരുത്തരാക്കുന്നത്.

Advertisements

വരുന്ന ഞായറാഴ്ചയാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം.

മത്സരത്തിന് മുമ്പായി ഓയിൻ മോർഗനെയും കൂട്ടരെയും സന്തോഷിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പരുക്കേറ്റ സൂപ്പർതാരം ജേസൺ റോയി ഇന്ത്യക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.

നാളെ ലോർഡ്സിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മത്സരം ഇംഗ്ലീഷ് ഓപ്പണർക്ക് നഷ്ടമാകും.

പരിശീലനം നടത്തിയെങ്കിലും പരുക്ക് പൂർണ്ണമായി ഭേദമാകാത്തതാണ് താരത്തിന് വിനയായത്.

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെ കാലിലെ മസിലിന് പരുക്കേറ്റ റോയ് മൈതാനം വിടുകയായിരുന്നു.

Advertisement