സല്‍മാന്‍ ഖാന്‍ ചീത്ത പറഞ്ഞു; ശ്രീശാന്ത് തലയിടിച്ചു പൊട്ടിച്ചു

23

സല്‍മാന്‍ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളി പ്രക്ഷകരുടെ സ്വീകരണമുറികളിലും സജീവ സാന്നിധ്യമാകുകയാണ്. സാധാരണ ഹിന്ദി റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വീകാര്യതയാണ് ബിഗ് ബോസിന് ലഭിക്കുന്നത്. ബിഗ് ബോസിന്റ 12-ാം പതിപ്പാണ് ഇപ്പോള്‍ ഹിന്ദിയില്‍ നടന്നു വരുന്നത്.

Advertisements

തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് മികച്ച പിന്തുണയാണ് മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസിന്റെ മലയാളം പതിപ്പിന് ലഭിച്ചത്. മലയാളം അവസാനിച്ചതിന്റെ തൊട്ട് പിന്നാലെയായിരുന്നു ഹിന്ദി ഷോ ആരംഭിച്ചത്.

ഇത്തവണ കേരളത്തില്‍ നിന്ന് ശ്രീശാന്തും സല്‍മന്‍ ഖാന്റെ ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്ന് ഹിന്ദി ബിഗ്‌ബോസ് ഹൗസില്‍ എത്തുന്ന ആദ്യ താരമാണ് ശ്രീ. ആദ്യ ദിനം മുതല്‍ വിവാദങ്ങളുടെ നായകനായിരുന്നു ശ്രീ. ഇപ്പോഴിതാ ബിഗ്‌ബോസ് ഹൗസില്‍ നിന്ന് അത്ര സുഖകരമായ വാര്‍ത്തയല്ല പുറത്തു വരുന്നത്.

ഷോയ്ക്കിടെ ശ്രീശാന്തിന്റെ തലയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന ശ്രീ തന്നെ ചുമരില്‍ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. തല മുറിഞ്ഞതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പേടിക്കാന്‍ ഒന്നുമില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോട്ട്.

സല്‍മാന്‍ ഖാന്‍ ശകാരിച്ചതിന്റെ വിഷമത്തിലാണ് ശ്രീശാന്ത് ഇത്തരത്തിലുളള പ്രവര്‍ത്തി ചെയ്തത്. ബിഗ്‌ബോസ് ഹൗസിലെ സഹ അംഗമായ സുരഭി റാണിയെ ശ്രീ അധിക്ഷേപിച്ചതിനെതിര ശ്രീയെ സല്‍മാന്‍ ശാസിച്ചിരുന്നു. ഇത് ശ്രീശാന്തിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സല്‍മാന്‍ പോയതിനു ശേഷം ബാത്ത് റൂമില്‍ കരയുകയും ചെയ്തിരുന്നു. ഒടുവില്‍ ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് തല ബാത്ത് റൂമിന്റെ ചുമരില്‍ ഇടിച്ച് പൊട്ടിച്ചത്.

ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് അറിഞ്ഞപ്പോള്‍ നല്ല ഭയം തോന്നിയെന്ന് ഭാര്യ ഭുവനേശ്വരി പറഞ്ഞു. എന്നാല്‍ ബിഗ് ബോസ് സംഘാടകരുമായി സംസാരിച്ചെന്നും പേടിക്കാനൊന്നുമില്ലെന്ന് ഭൂവനേശ്വരി ട്വീറ്റ് ചെയ്തു. തലയ്ക്ക് നല്ല വേദനയുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌സ്‌റേയും മറ്റ് പരിശോധനയും നടത്തി.

കുഴപ്പമൊന്നുമില്ലെന്നും ഇപ്പോള്‍ താരം തിരിച്ച് ബിഗ്‌ബോസ് ഹൗസിലെത്തിയെന്നും ഭൂവനേശ്വരി ട്വറ്റില്‍ പറയുന്നു. കൂടാതെ ഇതുവരെ ശ്രീശാന്തിന് നല്‍കിയ പിന്തുണയ്ക്കും ഇവര്‍ നന്ദി അറിയിച്ചിട്ടുണ്ട്.

ആദ്യ ദിനം മുതല്‍ ശ്രീശാന്ത് ബിഗ്‌ബോസ് ഹൗസിലെ വിവാദ നായകനാവുകയായിരുന്നു. ശ്രീയുടെ മറ്റുള്ളവരോടുള്ള പെരുമാറ്റവും മുന്‍ കോപവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പല അവസരങ്ങളിലും ശ്രീശാന്തിന് സല്‍മാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിഗ്‌ബോസ് ഹൗസിലെ യഥാര്‍ഥ വില്ലനെന്നും വരെ സല്‍മാന്‍ ശ്രീയെ വിശേഷിപ്പിച്ചിരുന്നു. ശ്രീശാന്തിന്റെ വില്ലന്‍ പട്ടം അന്ന് വലിയ ചര്‍ച്ച വിഷയമായിരുന്നു.

Advertisement