നവവധു ഇഷ്ടമല്ലാത്ത വരനെ കൊല്ലാന്‍ ഒരുക്കിയ വിഷക്കെണിയില്‍ വിവാഹപ്പന്തല്‍ കൊലക്കളമായി;മരിച്ചു വീണത് ബന്ധുക്കളായ 13 പേര്‍

22

ലാഹോര്‍: ഇഷ്ടമില്ലാത്ത വിവാഹത്തെ തുടര്‍ന്ന് നവവരനെ കൊല്ലാന്‍ പദ്ധതിയിട്ട വധുവിന്റെ ശ്രമം പാളി. നവവധു നല്‍കിയ വിഷം ചേര്‍ത്ത പാല്‍ കുടിച്ച് ബന്ധുക്കളായ 13 പേര്‍ മരിച്ചുവീണു. കാമുകനെ തേടി പോകുന്നതിനു വേണ്ടി, ഭര്‍ത്താവിന്റെ ശല്യം ഒഴിവാക്കാന്‍ ശ്രമിച്ച പാകിസ്താന്‍ ലാഹോറിലെ നവവധുവാണ് പാലില്‍ വിഷം കലര്‍ത്തിയത്. എന്നാല്‍ ഭര്‍ത്താവ് അംജത്ത് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ 13 ബന്ധുക്കള്‍ കൊല്ലപ്പെടുകയായിരുന്നു.

14 പേര്‍ ആശുപത്രിയിലാണ്. ലാഹോറിന് സമീപം ദൗലത് പൗര്‍ സ്വദേശി ആസിയയാണ് ഭര്‍ത്താവിനായി കെണിയൊരുക്കിയത്. ഇവരുടെ സമ്മതമില്ലാതെ വിവാഹം നടത്തിയതിലുള്ള എതിര്‍പ്പ് പിന്നീട് കലഹത്തിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സല്‍ക്കാരത്തിനിടെ പാലില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാനായിരുന്നു നീക്കം. എന്നാല്‍ അംജത്ത് പാലുകുടിക്കാത്തതിനാല്‍ ആ പാലുകൂടി ചേര്‍ത്തു തയ്യാറാക്കിയ ലെസ്സി ബന്ധുക്കള്‍ ഉണ്ടാക്കി കുടിക്കുകയായിരുന്നു. ഇതാണ് കൂട്ടമരണത്തിലേക്ക് നയിച്ചത്.

Advertisements

വധു മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്നും പോലീസ് പറയുന്നു. കാമുകനായുള്ള അന്വേഷണവും ആരംഭിച്ചതായി ലാഹോര്‍ പോലീസ് വ്യക്തമാക്കി.

Advertisement