മീശയില്ലാതെ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും നേര്‍ക്ക് നേര്‍ പോരാടിയപ്പോള്‍ സംഭവിച്ചത്

36

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ക്ലീന്‍ ഷേവില്‍ നേര്‍ക്ക് നേര്‍ പോരാടിയപ്പോള്‍
സംഭവിച്ചത് ഇങ്ങനെ.

1997ലെ മികച്ചനടനുള്ള ദേശീയ പുരസ്ക്കാരത്തിനു വേണ്ടി അവസാന റൗണ്ട് വരെ പരസ്പരം പോരടിച്ചത് മലയാള സിനിമയുടെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ബാലചന്ദ്രമേനോനുമായിരുന്നു. ‘ഭൂതകണ്ണാടി , ഇരുവര്‍ , കളിയാട്ടം , സമാന്തരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളായിരുന്നു വീറോടെ പൊരുതിയത് .

Advertisements

1997ലെ ദേശീയ പുരസ്ക്കാരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും കൗതുകവും മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ക്ലീന്‍ ഷേവ് ചെയ്ത വേഷവുമായിട്ടായിരുന്നു ജൂറിക്ക് മുന്നില്‍ അങ്കം വെട്ടിയത്. ഒടുവില്‍ , മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തള്ളി 1997ലെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം സുരേഷ് ഗോപിയും ബാലചന്ദ്ര മേനോനും വീതിച്ചെടുക്കകയായിരുന്നു.

Advertisement