ഇത്തവണയും മമ്മൂട്ടിയെ തോല്‍പ്പിച്ച് മറ്റൊരു മലയാളി; ഈ മലപ്പുറംകാരന്‍ ചെയ്തത് ഇങ്ങനെ

52

ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ലേകമെങ്ങും നിരവധി ആരാധകരാണുള്ളത്. ഇന്ത്യയിലും അതിന് ഒട്ടും കുറവില്ല നമ്മുടെ മെഗാതാരം മമ്മൂട്ടി അതിനുദ്ദാഹരണമാണ്.

Advertisements

ആപ്പിളിന്റെ ഏതൊരു ഗാഡ്ജറ്റ് ഇറങ്ങിയാലും ആദ്യ പീസുകളിലൊന്ന് താരത്തിനുള്ളതെന്നാണ് വയ്പ്പ്. എന്നാല്‍, ഇത്തവണ ആപ്പിളിന്റെ പുതിയ ഫോണ്‍ ഇന്ത്യയില്‍ ആദ്യമായി വാങ്ങിയിരിക്കുന്നത് മറ്റൊരു മലയാളിയാണ്.

ആപ്പിള്‍ ഐഫോണ്‍ എക്‌സഎസ് മാക്‌സ് 1249 ഡോളര്‍ നല്‍കി സ്വന്തമാക്കിയിരിക്കുന്നത് മുഹമ്മദ് ജുനൈദ് റഹമാന്‍ എന്ന മലപ്പുറംകാരനാണിത്.

ഏകദേശം ഇന്ത്യന്‍ രൂപ പ്രകാരം 1.28 ലക്ഷം രൂപനല്‍കിയാണ് ഗോള്‍ഡന്‍ കളര്‍ സ്വന്തമാക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയാന ഡയമണ്ട് കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് ജുനൈദ്.

മുന്‍ വര്‍ഷത്തേക്കാള്‍ വ്യത്യസ്തമായി ഐഫോണ്‍ ഗ്ലാബല്‍ ലോഞ്ചിംഗ് അല്ല ഒരുക്കിയിരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ മാത്രമാണ് ആദ്യ ലോഞ്ചിംഗ്.

ഈമാസം 28ന് മാത്രമാണ് പുതിയ ഐഫോണ്‍ ഇന്ത്യയിലെത്തുക. യു എസ്, യുകെ, യു എ ഇ, ഓസ്‌ട്രേലിയ, ഹോംഗ്‌കോംഗ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ വിതരണം. ഇതിനായി ഇന്ന് അതാത് രാജ്യങ്ങളിലെ രാവിലെ എട്ട് മണി മുതല്‍ വലിയ ജനക്കൂട്ടം എത്തിയിരുന്നു. 11 മണിയോടെയാണ് ഫോണ്‍ വിതരണം ആരംഭിച്ചത്.

എന്നാല്‍, ഐഫോണ്‍ ലോഞ്ച് ചെയ്യുന്ന രാജ്യങ്ങളില്‍ ആദ്യം സൂര്യനുദിക്കുന്നത് ഹോങ്കോംഗിലാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലര മണി മുതല്‍ ഇവിടെ ക്യൂ ആരംഭിക്കും. പ്രീ ബുക്കിംഗ് ആരംഭിച്ച സെപ്തംബര്‍ 14ന് തന്നെ ഹോംഗ്‌കോംഗില്‍ നിന്നും വാങ്ങാനായി ഐഫോണ്‍ ബുക്ക് ചെയ്ത ജുനൈദ് രാവിലെ 7.30 ആയപ്പോഴേക്കും ആദ്യ പീസ് സ്വന്തമാക്കുന്ന ഇന്ത്യക്കാരനായി.

ആപ്പിള്‍ സ്റ്റോറിന് കൊടുക്കുന്ന സി ആന്‍ഡ് എഫ് വഴി ജുനൈദ് ഇന്നലെയാണ് പണമടച്ചത്. ആപ്പിള്‍ ഐഫോണിന്റെ ടോപ്പ് 10 ഉപഭോക്താക്കളില്‍ ഒരാളാണ് ജുനൈദ്.

ഈ ഫോണ്‍ സ്വന്തമാക്കുവാന്‍ വേണ്ടി കോഴിക്കോടുനിന്നും ചെന്നൈ എത്തി അവിടെ നിന്നും ഹോങ്കോങ്ങിലേക്ക് പറക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഐഫോണ്‍ എക്‌സിന്റെ ലോഞ്ചിംഗിന്റെ സമയത്തും മറ്റൊരു മലയാളിയാണ് ആദ്യം വാങ്ങിയത്. ജുനൈദിന്റെ ബിസിനസ് പങ്കാളിയായ ഷഹനാസ് പാലയ്ക്കലാണ് ഇത് സ്വന്ദമാക്കിയത്.

Advertisement